17 April Wednesday

വി മുരളീധരൻ രാജിവക്കണം പ്രക്ഷോഭവുമായി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

 

കൽപ്പറ്റ
സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ രാജി ആവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടെലഫോൺ എക്സ്ചേഞ്ചിന് മുന്നിൽ  ധർണ നടത്തി. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക്‌ മുമ്പിലുള്ള സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു സമരം.
സ്വർണക്കടത്ത്‌ നയതന്ത്ര ബാഗേജില്ലല്ലെന്ന വാദമാണ്‌ തുടക്കമുതൽ മുരളീധരന്റേത്‌. എൻഐഎയേയും കേന്ദ്രആഭ്യന്തര മന്ത്രാലയവും ഒടുവിൽ ധനമന്ത്രാലയം പാർലമെന്റിലും അറിയിച്ചത്‌ സ്വർണം കടത്തിയത്‌ നയതന്ത്രബാഗേജ്‌ വഴിയാണെന്നാണ്‌. അന്വേഷണം ബോധപൂർവം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ്‌ മുരളീധരൻ നടത്തുന്നത്‌.  ആർഎസ്‌എസ്‌ ചാനൽ തലവൻ അനിൽ നമ്പ്യാർ കേസിലെ പ്രതി സ്വപ്‌നയെ സ്വാധീനിച്ച്‌ സ്വർണം കടത്തിയത്‌ നയതന്ത്രബാഗിലല്ലെന്ന്‌ പറയിക്കാൻ  ശ്രമിച്ച വിവരം പുറത്തുവന്നിരുന്നു.  അനിൽ നമ്പ്യാരെ ചോദ്യം ചെയ്‌തതിന്റെ പിന്നാലെ അന്വേഷണം മുരളീധരനിലേക്ക്‌ എത്തുമായിരുന്നു. ഈ ഘട്ടങ്ങളിലെല്ലാം  ഉദ്യോഗസ്ഥരെ മാറ്റി അന്വേഷണം അട്ടിമറിക്കുകയായിരുന്നു. 
സമരം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ എം വി വിജേഷ് അധ്യക്ഷനായി. ബൈജു നമ്പിക്കൊല്ലി, അജിത് കെ ഗോപാൽ, എൻ വി ബിനീഷ്, മുഹമ്മദ് ഷാഫി, ഷെജിൻ ജോസ് എന്നിവർ സംസാരിച്ചു. സി ഷംസുദ്ദീൻ സ്വാഗതവും അർജുൻ ഗോപാൽ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top