19 April Friday

മരിയനാട് ഭൂസമരകേന്ദ്രം സിപിഐ എം നേതാക്കൾ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 19, 2022

 പുൽപ്പള്ളി

സ്വന്തമായി ഭൂമി വേണമെന്നാവശ്യപ്പെട്ട് കൂടിൽകെട്ടി സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളെ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ നേതൃത്വത്തിൽ നേതാക്കൾ സന്ദർശിച്ചു. വനംവകുപ്പിന്റെ കൈവശമുള്ള പ്രവർത്തനം നിലച്ച പാമ്പ്ര-- മരിയനാട് കാപ്പിത്തോട്ടത്തിലാണ് ആദിവാസി കുടുംബങ്ങൾ സമരം തുടങ്ങിയത്‌. ഇവർക്ക് കൈവശരേഖയ്‌ക്കായി ഇടപെടുമെന്ന്‌ നേതാക്കൾ- പറഞ്ഞു. തോട്ടം അടച്ചുപൂട്ടിയതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളി കുടുംബങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കണമെന്ന്‌ നേതാക്കൾ ആവശ്യപ്പെട്ടു.
പുൽപ്പള്ളി ഏരിയാ സെക്രട്ടറി എം എസ് സുരേഷ് ബാബു, ജില്ലാ കമ്മിറ്റിയംഗം രുഗ്മിണി സുബ്രഹ്മണ്യൻ, എ വി ജയൻ, എ എം പ്രസാദ് തുടങ്ങിയവർ ജില്ലാ സെക്രട്ടറിക്കൊപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top