26 April Friday

ബഷീറിന്‌ വീടൊരുക്കാൻ കൈകോർത്ത്‌ യുവത

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

ഡിവൈഎഫ്‌ഐ പൊരുന്നന്നൂർ മേഖലാകമ്മിറ്റി നിർമിക്കുന്ന സ്‌നേഹവീടിന്‌ 
ജില്ലാ സെക്രട്ടറി കെ റഫീഖ് തറക്കല്ലിടുന്നു

തരുവണ 
തോട്ടം തൊഴിലാളിക്ക്‌ ഡിവൈഎഫ്‌ഐയുടെ തണലിൽ സ്‌നേഹവീടൊരുങ്ങുന്നു. വെള്ളമുണ്ട പഞ്ചായത്ത്‌ ഒമ്പതാംവാർഡിലെ നടക്കലിൽ താമസിക്കുന്ന മലയിൽ ബഷീറിനാണ്‌ ഡിവൈഎഫ്‌ഐ പൊരുന്നന്നൂർ മേഖലാ കമ്മിറ്റി നേതൃത്വത്തിൽ വീട് നിർമിച്ചുനൽകുന്നത്‌. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ ഭാരപ്പെട്ട ജോലികൾചെയ്യാൻ സാധിക്കാതെ ജീവിതം തള്ളിനീക്കാൻ പ്രയാസപ്പെടുകയാണ്‌ ബഷീറും ഭാര്യയും. 
ഈ പ്രയാസം മനസ്സിലാക്കിയാണ്‌ സിപിഐ എം മുൻബ്രാഞ്ച്‌ സെക്രട്ടറി കൂടിയായ ബഷീറിന്‌ വീടൊരുക്കാൻ ഡിവൈഎഫ്‌ഐ മുന്നിട്ടിറങ്ങിയത്‌. 540 ചതുരശ്ര അടിയിൽ നിർമിക്കുന്ന വീടിന്‌ അഞ്ചുലക്ഷം രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. നൂറുദിവസംകൊണ്ട്‌ നിർമാണം പൂർത്തിയാക്കുന്നതിന്‌ ലക്ഷ്യമിട്ടാണ്‌ പ്രവൃത്തി നടക്കുന്നത്‌. വീട്‌ നിർമാണത്തിന്‌ സുമനസ്സുകളുടെ സഹായവും പിന്തുണയും മേഖലാ കമ്മിറ്റി അഭ്യർഥിച്ചു. 
വീടിന്റെ തറക്കല്ലിടൽ  ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി  കെ മുഹമ്മദലി, സിപിഐ എം പനമരം ഏരിയാ സെക്രട്ടറി എ ജോണി, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, കെ സി കെ നജ്മുദ്ദീൻ,  കെ രാകേഷ്, ഇഹ്‌സാൻ, ആഷിഖ് എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top