20 April Saturday

വാഹനങ്ങളിലെ മോഷണം: ഊട്ടിയിൽ രണ്ടുപേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023
ഗൂഡല്ലൂർ 
ഊട്ടിയിലും പരിസരങ്ങളിലും നിർത്തിയിടുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങളിൽനിന്ന്‌ സാധനങ്ങൾ മോഷ്ടിക്കുന്ന രണ്ടുപേർ ഊട്ടിയിൽ പിടിയിൽ. ബംഗളൂരു സ്വദേശികളായ ആരിഫ് (20), സുഫിയാൻ (30) എന്നിവരെയാണ്‌ ഊട്ടി പൊലീസ്‌ പിടികൂടിയത്‌. കേരളത്തിൽനിന്നുൾപ്പെടെയുള്ള സഞ്ചാരികൾ നിർത്തിയിടുന്ന വാഹനങ്ങൾ കേന്ദ്രീകരിച്ച് വിലപിടിപ്പുള്ള വസ്തുക്കളും പണങ്ങളും മോഷ്ടിക്കുന്നവരാണ്‌ അറസ്‌റ്റിലായവർ. 
ഇവരിൽനിന്ന്‌ ലാപ്ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങി 70,000 രൂപയുടെ വസ്തുക്കൾ പിടികൂടി. ടൂറിസ്റ്റ് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നിർത്തുന്ന വാഹനങ്ങളുടെ ചില്ല്‌ പൊട്ടിച്ചും വാതിൽ തുറന്നുമാണ്‌ മോഷണം. വാഹനങ്ങളിലെ ക്യാമറകളിൽ പതിഞ്ഞ ദൃശ്യം കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇരുവരും പിടിയിലായത്‌. 
പ്രതികളെ  ഊട്ടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top