19 April Friday
പണപ്പാടി–​കേളമംഗലം റോഡ് നന്നാക്കണം

പൂതാടി പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ സിപിഐ എം മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022
 
പുൽപ്പള്ളി 
 കഴിഞ്ഞ ഒരു വർഷമായി തകർന്നുകിടക്കുന്ന പണപ്പാടി–-കേളമംഗലം റോഡ് അടിയന്തരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം കേളമംഗലം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേണിച്ചിറയിലെ പൂതാടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ  വീടിന് മുന്നിലൂടെ കടന്നുപോകുന്ന ഈ റോഡ് നന്നാക്കുന്നതിന്‌ അദ്ദേഹം ശ്രമിക്കാത്തതിൽ സിപിഐ എം പ്രതിഷേധിച്ചു.
   മാർച്ച് പുൽപ്പള്ളി ഏരിയാ കമ്മിറ്റി അംഗം എ വി ജയൻ ഉദ്ഘാടനംചെയ്തു. എ ഡി സാനു അധ്യക്ഷനായി. ജിഷ്ണു ഷാജി, എ എം പ്രസാദ്, മനോജ്കുമാർ എന്നിവർ സംസാരിച്ചു. മഹേഷ്‌ കേണിച്ചിറ   സ്വാഗതവും ശിവനന്ദന നന്ദിയും
പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top