20 April Saturday

ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ്‌ 28നും 29നും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022
കൽപ്പറ്റ
    കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ സംസ്ഥാന വോളിബോൾ അസോസിയേഷനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്ത സാഹചര്യത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിലും ജില്ലാ സ്പോർട്സ് കൗൺസിലുകളും നേരിട്ട്‌ ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നു.
  ജില്ലാതലത്തിൽ സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 28ന്‌ ജനത ചൂതുപാറ വോളിബോൾ ഗ്രൗണ്ടിലും ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്   29ന് ചലഞ്ചേഴ്സ് ആർട്സ് ആൻഡ്‌ സ്പോർട്സ് ചെന്നലോട് ക്ലബ് ചേർന്ന് ചെന്നലോട് ഗവ. യുപി സ്കൂൾ ഗ്രൗണ്ടിലും നടത്തും.  
   2006 ജനുവരി 1നും അതിനുശേഷവും ജനിച്ച കായികതാരങ്ങൾക്ക്‌ സബ് ജൂനിയർ മത്സരത്തിലും, 2004 ജനുവരി 1നും അതിനുശേഷവും ജനിച്ച കായികതാരങ്ങൾക്ക് ജൂനിയർ മത്സരത്തിലും പങ്കെടുക്കാം. ജില്ലാതലത്തിൽ സബ്‌ ജൂനിയർ, ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് ജില്ലാ സ്പോർട്സ്
കൗൺസിലും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് സംസ്ഥാന സ്പോർട്സ് കൗൺസിലും സർട്ടിഫിക്കറ്റുകൾ വിതരണംചെയ്യും. 
   സർട്ടിഫിക്കറ്റുകൾക്ക് ഗ്രേസ് മാർക്കും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.   മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ക്ലബ്ബുകളും സ്ഥാപനങ്ങളും ജില്ലാ സ്പോർട്സ് കൗൺസിലിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04936 202658.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top