20 April Saturday

68 പേര്‍ക്ക് കൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021
കൽപ്പറ്റ
 ജില്ലയിൽ   68 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 55 പേർ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 66 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 3 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20314 ആയി. 17213 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 128 മരണം. നിലവിൽ 2973 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2496 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവർ
മാനന്തവാടി സ്വദേശികൾ 13, നെന്മേനി, ബത്തേരി 6 പേർ വീതം, മൂപ്പൈനാട്, നൂൽപ്പുഴ 5 പേർ വീതം, മുട്ടിൽ, പനമരം 4 പേർ വീതം,  മേപ്പാടി, പുൽപള്ളി 3 പേർ വീതം, അമ്പലവയൽ, കൽപ്പറ്റ, മുള്ളൻകൊല്ലി, പൊഴുതന, വൈത്തിരി 2 പേർ വീതം, കണിയാമ്പറ്റ, മീനങ്ങാടി, പൂതാടി, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, വെള്ളമുണ്ട  1 വീതം എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഹൈദരാബാദിൽ നിന്നും വന്ന പൂതാടി സ്വദേശി,  ബാംഗ്ലൂരിൽ നിന്നും വന്ന ബത്തേരി സ്വദേശി എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
55 പേർക്ക് രോഗമുക്തി
കൽപ്പറ്റ സ്വദേശികൾ 5, നെന്മേനി, പുൽപള്ളി, പടിഞ്ഞാറത്തറ 4 പേർ വീതം,
മീനങ്ങാടി, പൂതാടി, തിരുനെല്ലി, ബത്തേരി, മേപ്പാടി 2 പേർ വീതം, മാനന്തവാടി, കണിയാമ്പറ്റ, തരിയോട്, എടവക, വെങ്ങപ്പള്ളി, മുട്ടിൽ, വെള്ളമുണ്ട, പനമരം സ്വദേശികളായ ഓരോരുത്തരും രണ്ട് തമിഴ്‌നാട് സ്വദേശികളും വീടുകളിൽ ചികിത്സയിലുള്ള 18 പേരുമാണ്  രോഗമുക്തി നേടിയത്.
245 പേർ പുതുതായി നിരീക്ഷണത്തിൽ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ തിങ്കളാഴ്‌ച പുതുതായി നിരീക്ഷണത്തിലായത് 245 പേരാണ്. 291 പേർ നിരീക്ഷണക്കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 8861 പേർ. തിങ്കളാഴ്‌ച  
 വന്ന 28 പേർ ഉൾപ്പെടെ 333 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽ നിന്ന്  332 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 236232 സാമ്പിളുകളിൽ 233017 പേരുടെ ഫലം ലഭിച്ചു. ഇതിൽ 212703 നെഗറ്റീവും 20314 പോസിറ്റീവുമാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top