18 December Thursday

സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023

ബാലസംഘം മാനന്തവാടി ഏരിയാ സമ്മേളനം സി മിഥുലജ ഉദ്ഘാടനംചെയ്യുന്നു

തലപ്പുഴ
കേന്ദ്രസർക്കാർ നിർത്തലാക്കിയ പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് പുനഃസ്ഥാപിക്കണമെന്ന് ബാലസംഘം മാനന്തവാടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
ബാലസംഘം ജില്ലാ കമ്മിറ്റിയംഗം മിഥുലജ ഉദ്ഘാടനംചെയ്തു. എം റജീഷ്, ടി കെ പുഷ്പൻ, എൻ ജെ ഷജിത്ത്, അജിത്ത് വർഗീസ്, ശാരദാസജീവൻ, ഷിഫാന ഷാനവാസ്, വി പി ഹരിനന്ദ എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: വി പി ഹരിനന്ദ (പ്രസിഡന്റ്),ആദിത് സജി, എൽ അക്ഷയ (വൈസ് പ്രസിഡന്റുമാർ),  ഷിഫാന ഷാനവാസ് (സെക്രട്ടറി), എം വി അഭിനവ്, ഭദ്ര ബിജു (ജോ. സെക്രട്ടറിമാർ).
എൻ ജെ ഷജിത്ത് (കൺവീനർ), അജിത്ത് വർഗീസ്(കോ-ഓർഡിനേറ്റർ).   
പുൽപ്പള്ളി 
ബാലസംഘം പുൽപ്പള്ളി ഏരിയാ സമ്മേളനം ജില്ലാ എക്സിക്യുട്ടീവ് അംഗം എം ബഷീർ ഉദ്ഘാടനംചെയ്തു ഏരിയാ പ്രസിഡന്റ് കെവിൻ കെ ജോബി അധ്യക്ഷനായി എം എസ്  സുരേഷ് ബാബു, ബിന്ദു പ്രകാശ്, യു എൻ കുശൻ എന്നിവർ സംസാരിച്ചു. വി എസ് നന്ദന സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ:  കെവിൻ കെ ജോബി (പ്രസിഡന്റ്), ആര്യ ലക്ഷ്മി, ആലേഖ് (വൈസ്‌ പ്രസിഡന്റുമാർ), വി എസ്  നന്ദന (സെക്രട്ടറി), പി ആർ  അഭിറാം, എ ബിന (ജോ.സെക്രട്ടറിമാർ), ബിന്ദു പ്രകാശ് (കൺവീനർ), സി ഡി  അജീഷ് (കോ- ഓർഡിനേറ്റർ).  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top