12 July Saturday
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.34

കോവിഡ്‌ @ 639

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
 
കൽപ്പറ്റ
ജില്ലയിൽ  639 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 663 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്‌ 15.34 ആണ്. നാല്‌ ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 636 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,10,879 ആയി. 1,01,991 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 7815 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 6412  പേർ വീടുകളിലാണ്  കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവർ
മാനന്തവാടി 73, മീനങ്ങാടി 71, ബത്തേരി 60, പനമരം 39, നൂൽപ്പുഴ 30, മുട്ടിൽ, പടിഞ്ഞാറത്തറ 29 വീതം,  തവിഞ്ഞാൽ 28,  തൊണ്ടർനാട് 27, കൽപ്പറ്റ 25, അമ്പലവയൽ 22, നെന്മേനി, തിരുനെല്ലി 20 വീതം, മേപ്പാടി, പൂതാടി, പുൽപ്പള്ളി 19 വീതം, വെള്ളമുണ്ട 17, മൂപ്പൈനാട് 16, എടവക 14, കോട്ടത്തറ, വൈത്തിരി 11 വീതം, തരിയോട് 10, മുള്ളൻകൊല്ലി, പൊഴുതന 9 വീതം, കണിയാമ്പറ്റ 8, വെങ്ങപ്പള്ളി ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ 2 തമിഴ്‌നാട് സ്വദേശികൾക്കും കർണാടകയിൽ നിന്ന്‌ വന്ന മാനന്തവാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top