16 April Tuesday

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
കൽപ്പറ്റ
  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ നിന്നുതന്നെ ഊർജിതമാക്കാൻ കോവിഡ്‌ അവലോകന യോഗം തീരുമാനിച്ചു.  കലക്ടർ എ  ഗീത അധ്യക്ഷയായി. 
   ആർആർടികളിൽ അയൽക്കൂട്ട സമിതിയിലെ അംഗങ്ങളെ കൂടി ഉൾപ്പെടുത്തും. പഞ്ചായത്ത്തല ആർആർടിയിൽ സിഡിഎസ് ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്സൺ, കുടുംബശ്രീ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെയും  വാർഡ്തല ആർആർടികളിൽ എഡിഎസ് പ്രസിഡന്റ്/സെക്രട്ടറി, അയൽക്കൂട്ട പ്രസിഡന്റ്/സെക്രട്ടറി, സിഡിഎസ് എക്സിക്യൂട്ടീവ് അംഗം എന്നിവരെയും ഉൾപ്പെടുത്തും.   വാർഡ്തല ആർആർടികളുടെ ചുമതല ബന്ധപ്പെട്ട വാർഡ് കൗൺസിലർ/മെമ്പർക്ക് ആയിരിക്കും. ആർആർടികളുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർമാർ/ഡിഡിപി/കുടുംബശ്രീ കോർഡിനേറ്റർ അതത് പഞ്ചായത്ത് സെക്രട്ടറിമാർ വാർഡ്/പഞ്ചായത്ത്തലത്തിൽ അയൽക്കൂട്ടങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ വിലയിരുത്താൻ  നിശ്ചിത ഇടവേളകളിൽ ഓൺലൈൻ യോഗങ്ങൾ ചേരാനും നിർദേശിച്ചു. 
ടെസ്റ്റ്‌ നടത്തുന്നവരുടെ
 വിവരം ശേഖരിക്കും
കൽപ്പറ്റ
ആർടിപിസിആർ ടെസ്റ്റിന് വിധേയരാകുന്നവർ ടെസ്റ്റ്‌ കഴിഞ്ഞയുടനെ  സമ്പർക്ക വിലക്കിൽ പോകുന്നത് രോഗവ്യാപനം തടയാൻ സഹായകമാകുന്നതിനാൽ പിഎച്ച്സികൾ/പ്രൈവറ്റ് സ്ഥാപനങ്ങൾ/ ആശുപത്രികൾ എന്നിവിടങ്ങളിൽ  ടെസ്റ്റിന് വിധേയരാകുന്ന വ്യക്തിയുടെ പേര്, മേൽവിലാസം, മൊബൈൽ നമ്പർ, പഞ്ചായത്ത്/മുനിസിപ്പാലിറ്റി, വാർഡ് നമ്പർ, വീടിനടുത്തുള്ള ലാൻഡ് മാർക്ക് എന്നിവ പ്രത്യേകം ശേഖരിക്കും. ഇതിനുള്ള  ഗൂഗിൾ ഫോം ഡിപിഎസ്‌യു തയ്യാറാക്കി കോവിഡ് ടെസ്റ്റ് നടത്തുന്ന കേന്ദ്രങ്ങൾക്ക് നൽകും. ടെസ്റ്റ് ചെയ്യുന്ന കേന്ദ്രങ്ങൾ വ്യക്തിയുടെ വിവരങ്ങൾ ടെസ്റ്റ്‌ നടത്തുന്ന സമയത്തു തന്നെ ഗൂഗിൾ ഫോമിൽ രേഖപ്പെടുത്തണം. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾ പഞ്ചായത്ത് കൺട്രോൾ റൂമിൽ നൽകി വിവരം സിഡിഎസ് വഴി എഡിഎസിലേക്കും എഡിഎസ് അയൽക്കൂട്ടങ്ങൾക്കും ലഭ്യമാക്കാനും യോഗത്തിൽ തീരുമാനിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top