29 March Friday

ജയിൽ സൂപ്രണ്ടിന്‌ കോവിഡ്‌; മജിസ്‌ട്രേട്ടും സബ് കലക്ടറുമുൾപ്പെടെ ക്വാറന്റൈനിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020

 

മാനന്തവാടി
മാനന്തവാടിയിലെ ജില്ലാ ജയിൽ സൂപ്രണ്ട്‌  അശോകന്‌‌ കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹവുമായി സമ്പർക്കപുലർത്തിയ സബ്കലക്ടർ ഉൾപ്പെടെയുള്ളവർ ക്വാറന്റൈനിലായി.  സബ് കലക്ടർ വികൽപ് ഭരദ്വാജ്‌, തഹസിൽദാർ അഗസ്റ്റിൻ, മാനന്തവാടി ജുഡീഷ്യൽ മജിസ്ട്രട്ട്‌ കോടതി രണ്ട് മജിസ്ട്രേട്ട്‌,
മാനന്തവാടി ഡിവൈഎസ്‌പി എ പി ചന്ദ്രൻ, എഎസ്‌പി ട്രെയിനി നിധിൻ രാജ്, സിഐ അബ്ദുൾ കരീംതുടങ്ങിയവരാണ് സ്വയം നിരീക്ഷണത്തിൽ പോയത്. 10 ജയിൽ ജീവനക്കാരും  താലൂക്ക്‌ ഓഫീസിലെ 12 പേരും നിരീക്ഷണത്തിലാണ്‌.
കഴിഞ്ഞ ദിവസം മരിച്ച റിമാൻഡ്‌ പ്രതിയുടെ ഇൻക്വസ്‌റ്റ്‌ നടപടികളുടെ ഭാഗമായാണ്‌‌ ഇവർ സമ്പർക്കം പുലർത്തിയത്‌. സബ് കലക്ടർ ഓഫീസ്, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, ആശുപത്രി, മോർച്ചറി എന്നിവിടങ്ങളിൽ ജയിൽ സൂപ്രണ്ട്‌  പോയിരുന്നു.  കണ്ണൂർ സ്വദേശിയായ സൂപ്രണ്ടി ന്‌  കൂത്തുപറമ്പ് എസ്ബിഐ ബാങ്കിലെ സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നാണ്‌ നിഗമനം. 
മാനന്തവാടിയിൽ പൊലീസുകാർ വീണ്ടും ക്വാറന്റൈനിലാകുകയാണ്‌. നേരത്തേ സ്റ്റേഷനിലെ പൊലീസുകാർക്ക്‌ കോവിഡ്‌ ബാധിച്ചപ്പോൾ സ്റ്റേഷൻ അടച്ചിടുകയും പൊലീസുകാർ ക്വാറന്റൈനിലാകുകയും ചെയ്‌തിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top