28 March Thursday

സുകുമാരനും സിപിഐ എമ്മിന്റെ 
സ്‌നേഹത്തണൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023
വാളാട്‌
സിപിഐ എം വാളാട്‌ ലോക്കൽ കമ്മിറ്റി നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽദാനവും 
എ കെ ജി-,  ഇ എം എസ് ദിനാചരണവും ഞായറാഴ്‌ച. കഴുക്കോട്ടൂർ തോപ്പിൽ സുകുമാരന്റെ കുടുംബത്തിനാണ്‌ സിപിഐ എം സ്‌നേഹവീടിന്റെ തണലൊരുക്കിയത്‌. രണ്ട്‌ പെൺമക്കളാണിവർക്ക്‌. ഏഴര ലക്ഷത്തോളം രൂപ വിനിയോഗിച്ചു. 
 ഇവർക്ക്‌ വീട്‌ നിർമിച്ച്‌ നൽകാനുള്ള സിപിഐ എമ്മിന്റെ തീരുമാനത്തിനൊപ്പം സുമനസ്സുകൾ ചേർന്നുനിന്നു.  പണി ആരംഭിച്ച്‌ ആറുമാസംകൊണ്ട്‌ പൂർത്തിയാക്കി. ഞായറാഴ്‌ച രാവിലെ 10ന്‌ നടക്കുന്ന ചടങ്ങിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ സ്‌നേഹവീടിന്റെ താക്കോൽ കൈമാറും. എ കെ ജി-, ഇ എം എസ് ദിനാചരണവും ഉദ്‌ഘാടനംചെയ്യും. ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഒ ആർ കേളു എംഎൽഎ, സി കെ ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.  
മഹാരഥൻമാരുടെ അനുസ്‌മരണദിനത്തിൽ നിർധന കുടുംബത്തിന്‌ വീട്‌ കൈമാറാൻ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണ്‌ പാർടി പ്രവർത്തകരും നാടും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top