27 April Saturday

കോളനിവാസികൾക്ക്‌ വസ്‌ത്രം 
നൽകി നടൻ മമ്മൂട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023
പുൽപ്പള്ളി 
കോളനിവാസികൾക്ക്‌ സഹായവുമായി മെഗാസ്‌റ്റാർ മമ്മൂട്ടി. കബനി നദിക്ക് സമീപമുള്ള വെട്ടത്തൂർ കോളനിയിലെ 28 കുടുംബങ്ങൾക്ക്‌ വസ്‌ത്രം വിതരണംചെയ്‌തു. മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് വസ്ത്രങ്ങൾ നൽകിയത്. മൂപ്പൻമാരുടെ നേതൃത്വത്തിൽ ആദിവാസികൾ ഷൂട്ടിങ്‌ ലൊക്കേഷനിൽ മമ്മൂട്ടിയെ കാണാനെത്തി. തുടർന്ന്‌ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ നേതൃത്വത്തിൽ കോളനി സന്ദർശിച്ചാണ്‌ എല്ലാവർക്കും വസ്ത്രങ്ങൾ നൽകിയത്‌. ചടങ്ങിൽ ഡിഎഫ്ഒ എ ഷജ്‌ന, റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ പി അബ്ദുൾ സമദ്, കെയർ ആൻഡ് ഷെയർ പ്രോജക്ട്‌ ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ, തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top