25 April Thursday

എംഎസ്ഡിപി പദ്ധതി രാഷ്‌ട്രീയ ലാഭത്തിന്‌ ഉപയോഗിക്കരുത്: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020

 

കൽപ്പറ്റ
എംഎസ്ഡിപി ഫണ്ട് ഉപയോഗിച്ചുള്ള  പദ്ധതികൾ യുഡിഎഫ് രാഷ്ട്രീയ ലാഭത്തിന്‌  വേണ്ടി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഫണ്ടിൽ എംഎസ്ഡിപി ഫണ്ടിൽ 60 ശതമാനം കേന്ദ്രസർക്കാരിന്റേതും 40 ശതമാനം സംസ്ഥാന സർക്കാരിന്റേതുമാണ്‌.  എംപിക്ക് ഇതിൽ പ്രതേകിച്ച്‌ പ്രാധാന്യമൊന്നുമില്ല. സംസ്ഥാന സർക്കാരിനെ അറിയിക്കാതെ എംപിയെകൊണ്ട്  കൽപ്പറ്റ ജിവിഎച്ച്‌എസ്‌എസ്‌ കെട്ടിടം  ഉദ്ഘടാനം ചെയ്യുന്നത്‌   പുനക്രമീകരിക്കാനാണ് കലക്ടർ അറിയിച്ചത്. ജനാധിപത്യ മര്യാദ പാലിക്കുന്നതിനു പകരം സങ്കുചിതമായി ഇടപെടുന്ന ഐ സി ബാലകൃഷ്‌ണൻ എംഎൽഎ ഉൾപ്പെടെയുള്ള യുഡിഎഫ് നേതൃത്വത്തതിന്റെ നിലപാട് തിരുത്തണം. മേപ്പാടി ആശുപത്രി കെട്ടിടം, കൽപ്പറ്റ, പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസ് കെട്ടിടം, കണിയാമ്പറ്റയിലെ ആദിവാസി ഉൽപ്പന്ന വിപണന കേന്ദ്രം, വഴവറ്റ ചീപ്രം കോളനിയിലെ ആദിവാസികളുടെ വീടുകളുടെ താക്കോൽ ദാനം എന്നിവ ബന്ധപ്പെട്ട എംഎൽഎമാരെ മാറ്റി നിർത്തിയാണ് യുഡിഎഫ് നേതൃത്വത്തിലുള്ള ബ്ലോക്ക്‌ ഭരണസമിതികൾ നടത്തിയത്.
വല്ലപ്പോഴും  മണ്ഡലത്തിൽ വരുന്ന വിരുന്നുകാരനാണ്‌ വയനാട്‌ എംപി. സ്‌പോൺസർഷിപ്പിലൂടെ  ലഭിക്കുന്ന സാധനങ്ങൾ  വിതരണം ചെയുന്ന പ്രവർത്തനമല്ല എംപി നിർവഹിക്കേണ്ടത്. ഔദ്യോഗികമായ കമ്മിറ്റികളിൽ പോലും എംപി പങ്കെടുക്കാറില്ല. എംപിക്ക് ഭരണപരമായ ചുമതലകൾ കേന്ദ്രസർക്കാരിൽ ഉണ്ടാകുമ്പോൾ മാത്രമേ യോഗങ്ങളിൽ പകരം ആളെ അയക്കാൻ നിയമപ്രകാരം അനുവാദമുള്ളൂ.  ഇത്‌ പാലികാതെ ഔദ്യോഗിക യോഗങ്ങളിലും ജില്ലാ വികസന സമിതി യോഗത്തിലും പ്രതിനിധികളെ അയക്കുന്നത്‌  അവസാനിപ്പിക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top