28 March Thursday
മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

മാനന്തവാടിയിൽ പിന്നോക്ക വികസന കോർപറേഷൻ ഓഫീസ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020

 മാനന്തവാടി

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷന്റെ  ഉപജില്ലാ ഓഫീസ് മാനന്തവാടിയിൽ തുറന്നു. മുഖ്യമന്ത്രി  പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം നിർവഹിച്ചു.  തലശ്ശേരി റോഡിൽനിന്നും കെഎസ്‌ആർടിസി ഗ്യാരേജിലേക്ക്‌ പോകുന്ന അംബേദ്‌ക്കർ റോഡിലാണ്‌ ഓഫീസ്‌ പ്രവർത്തനം തുടങ്ങിയത്‌.  
ഈ വർഷം 650 കോടിയുടെ വായ്‌പാ പദ്ധതികൾപിന്നോക്ക വികസന കോർപ്പറേഷൻ മുഖേന നടപ്പാക്കിയെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. നൂറ്‌ ദിവസംകൊണ്ട്‌ 3060 പേർക്ക് തൊഴിൽ നൽകുന്ന പദ്ധതിയും നടപ്പാക്കുകയാണ്‌. ചരിത്രപരമായ കാരണങ്ങളാൽ  പൊതുധാരയിൽ നിന്നും പിന്നോക്കം പോയ ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിനായി സർക്കാർ നടത്തുന്ന  ഇടപെടലുകളാണ് ഇവയെന്നും മുഖ്യമന്ത്രി പറഞ്ഞു.  മന്ത്രി എ കെ ബാലൻ അധ്യക്ഷനായി.
മാനന്തവാടിയിൽ നടന്ന ചടങ്ങ് ഒ ആർ കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു.  നഗരസഭ ചെയർമാൻ വി ആർ പ്രവീജ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ അംഗം എ എൻ പ്രഭാകരൻ, കെഎസ്ബിസിഡിസി ഡയറക്ടർ  ടി കണ്ണൻ, എടവക  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷാ വിജയൻ,  പി ടി  ബിജു,  ക്ലീറ്റസ്സ് ഡിസിൽവ, അബ്ദുൾ റഷീദ് പടയൻ, ബിന്ദു വർഗീസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top