കല്‍പ്പറ്റ
പിണങ്ങോട് റോഡിലെ മലബാര്‍ ബേക്കറിയിലേക്ക് ജീപ്പ് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാൾക്ക് പരിക്ക്. കല്‍പ്പറ്റ പുഴമുടി അശ്വതി വീട്ടിൽ കൃഷ്ണന്‍കുട്ടി (65) ക്കാണ് പരിക്കേറ്റത്. ബേക്കറിയിൽ സാധനം വാങ്ങാൻ എത്തിയപ്പോഴായിരുന്നു അപകടം. കാലിന് സാരമായി പരിക്കേറ്റ കൃഷ്ണന്‍കുട്ടിയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനി വൈകിട്ട് 5.30 നാണ് അപകടം.
ജീപ്പിൽ എത്തിയവർ ബേക്കറിക്ക് മുമ്പിൽ നിർത്തിയിട്ട് ചായകുടിച്ച് ജീപ്പുമായി പോകാൻ തയ്യാറെടുക്കുകയായിരുന്നു. വണ്ടി സ്റ്റാർട്ട് ആക്കിയപ്പോൾ നിയന്ത്രണം വിട്ട് കടയിലേക്ക് കയറുകയായിരുന്നു. പണം വാങ്ങുന്ന കൗണ്ടറിന് മുന്നിൽ ഉണ്ടായിരുന്ന കൃഷ്ണൻകുട്ടിയെ ഇടിച്ച വാഹനം ബേക്കറി സാധനങ്ങൾ സൂക്ഷിക്കുന്ന ചില്ല് കൂട് ഇടിച്ചുതകർത്തു. കാലിന് പരിക്കേറ്റ കൃഷ്ണൻകുട്ടി നിലത്തുവീണു. കൽപ്പറ്റ പൊലീസ് സംഭവസ്ഥലത്തെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..