18 December Thursday

ക്ഷേത്രപുരോഗതി അട്ടിമറിക്കാൻ 
നീക്കം: മലബാർ ദേവസ്വം ബോർഡ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023
പുൽപ്പള്ളി
 പ്രമുഖ   ക്ഷേത്രമായ പുൽപ്പള്ളി സീതാ ലവകുശ ക്ഷേത്രത്തെ വിവാദങ്ങളിലെത്തിച്ച്‌  പദ്ധതികൾ അട്ടിമറിക്കാൻ  ചിലർ ശ്രമം നടത്തുന്നതായി മലബാർ ദേവസ്വം ബോർഡ്‌ ഭാരവാഹികൾ.   ഭക്തജന സൗഹൃദമായ ഇവിടെ വിശ്വാസികളുടെ ക്ഷേമത്തിനും ക്ഷേത്രപുരോഗതിക്കുമായി വിഭാവനംചെയ്യുന്ന പദ്ധതികൾ അട്ടിമറിക്കാൻ ചില ഗൂഢശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി, അസി.കമീഷണർ കെ കെ  പ്രമോദ് കുമാർ, ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻ നായർ എന്നിവർ പറഞ്ഞു. 
 ക്ഷേത്രത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിനും പുരോഗതിക്കും നിരവധി നടപടി സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായാണ് ബസ് സ്റ്റാൻഡ് വികസനത്തിന് 73 സെന്റ് സ്ഥലം 30 വർഷത്തേക്ക് പുൽപ്പള്ളി പഞ്ചായത്തിന് വാടകയ്‌ക്ക് നൽകാൻ കരാർ ഉണ്ടാക്കിയത്.  ചില നിക്ഷിപ്ത താൽപ്പര്യക്കാർ ഇതിനെതിരെ താൽക്കാലിക  സ്റ്റേ വാങ്ങി. ഇത്‌ തരണംചെയ്യാൻ കഴിയുന്ന നടപടി സ്വീകരിക്കുന്നുണ്ട്. ദേവസ്വം ഭൂമി കൈയേറിയ ചിലർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നുണ്ട്. അവരും ദേവസ്വത്തിനെതിരെ കുപ്രചാരണം നടത്തുന്നു. ജനങ്ങൾ ഇക്കാര്യങ്ങൾ തിരിച്ചറിയണമെന്ന് എം ആർ  മുരളി അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top