19 April Friday
എപ്ലസ്‌ തിളക്കത്തിൽ സാക്ഷരതാ പഠിതാവ്‌

മകൾക്ക്‌ പിന്നാലെ അമ്മക്കും എപ്ലസ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

ജിൻഷ

 
കൽപ്പറ്റ
  സാക്ഷരതാ മിഷൻ നടത്തിയ തുല്യതാ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ്‌ നേടിയതിന്റെ സന്തോഷത്തിലാണ്‌ ജിൻഷ തോമസ്‌. മകൾക്ക്‌ പിന്നാലെയാണ്‌  അമ്മയുടെയും എ പ്ലസ്‌  നേട്ടം. മേപ്പാടി സെന്റ്‌ ജോസഫ്‌സ്‌ ഹയർസെക്കൻഡറി സ്‌കൂളിലെ ഹിന്ദി അധ്യാപിക കൂടിയായ ജിൻഷ ഇക്കഴിഞ്ഞ പരീക്ഷയിലാണ്‌ നേട്ടം കൈവരിച്ചത്‌.  എട്ട്‌ വർഷം മുന്നേ ഹിന്ദിയിൽ ടിടിസി കഴിഞ്ഞ്‌ 2013ൽ ജോലിയിൽ പ്രവേശിച്ചെങ്കിലും പ്ലസ്‌ടു പാസാകണമെന്ന ആഗ്രഹമാണ്‌ തുല്യതാ പരീക്ഷയിലേക്കെത്തിച്ചത്‌.  ഒന്നാം വർഷം എല്ലാ വിഷയങ്ങൾക്കും എപ്ലസ്‌ ലഭിച്ചിരുന്നു. സാക്ഷരതാ പ്രേരക്‌  വാസന്തിയുടെ  പ്രോത്സാഹനവും അധ്യാപകരുടെ പിന്തുണയും നന്നായി ലഭിച്ചുവെന്ന്‌ ജിൻഷ പറഞ്ഞു. മകൾ ജനീഫർ ക്രിസ്‌റ്റീനക്ക്‌ ഇക്കഴിഞ്ഞ എസ്‌എസ്‌എൽസി പരീക്ഷയിൽ ഫുൾ എപ്ലസ്‌ ലഭിച്ചിരുന്നു.  അഞ്‌ജലീന റോസ്‌ ആണ്‌ മറ്റൊരു മകൾ.   കൽപ്പറ്റ സ്വദേശിയാണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top