24 April Wednesday

രോഗം 740; മുക്തി 835

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021
കൽപ്പറ്റ
 ജില്ലയിൽ 740 പേർക്കുകൂടി വ്യാഴാഴ്‌ച കോവിഡ് സ്ഥിരീകരിച്ചു. 835 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.63 ആണ്. ഏഴ്‌ ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 739 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,10,240 ആയി. 1,01,326 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 7748 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 6322  പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവർ
 
നെൻമേനി 89, എടവക 67, പുൽപ്പള്ളി 57, ബത്തേരി 50, പൂതാടി 40, മീനങ്ങാടി 38, കൽപ്പറ്റ 36,  മുട്ടിൽ 35,  മേപ്പാടി 34,  വെങ്ങപ്പള്ളി 31,  കണിയാമ്പറ്റ 29,  പനമരം 27, അമ്പലവയൽ 26, മാനന്തവാടി,  നൂൽപ്പുഴ 22  വീതം,  തവിഞ്ഞാൽ 21,  പടിഞ്ഞാറത്തറ 20,  മൂപ്പൈനാട്,  തിരുനെല്ലി 18 വീതം,  വൈത്തിരി 16, മുള്ളൻകൊല്ലി 14, കോട്ടത്തറ 11, പൊഴുതന 7, തരിയോട് 6,  വെള്ളമുണ്ട 4,  തൊണ്ടർനാട് ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ലണ്ടനിൽ നിന്നും വന്ന തവിഞ്ഞാൽ സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top