26 April Friday

കോൺഗ്രസ്‌ നിർദേശം തള്ളി; 
രത്നവല്ലി രാജിവച്ചില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022
മാനന്തവാടി
കോൺഗ്രസ്‌ നേതൃത്വത്തിന്റെ നിർദേശം മാനന്തവാടി നഗരസഭാ ചെയർപേഴ്‌സൺ സി കെ രത്നവല്ലി തള്ളി. ചൊവ്വാഴ്‌ച ചെയർപേഴ്‌സൺ സ്ഥാനം രാജിവയ്‌ക്കണമെന്നായിരുന്നു കെപിസിസി ജനൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ 12ന്‌ ചേർന്ന കൗൺസിലർമാരുടെ യോഗത്തിൽ നിർദേശിച്ചിരുന്നത്‌. എന്നാൽ രത്നവല്ലി രാജിവച്ചില്ല. കഴിവുകേട്‌ ആരോപിച്ചാണ്‌ ഇവരെ സ്ഥാനത്തുനിന്ന്‌ നീക്കാൻ കോൺഗ്രസ്‌ തീരുമാനിച്ചത്‌. അപമാനിച്ച്‌ പുറത്താക്കാനാവില്ലെന്ന്‌ ചെയർപേഴ്‌സണും പ്രഖ്യാപിച്ചിട്ടുണ്ട്‌. 
 
സ്‌റ്റാൻഡിങ് കമ്മിറ്റി അംഗം രാജിവച്ചു
മാനന്തവാടി
നഗരസഭയിലെ എൽഡിഎഫ്‌ അംഗം  കെ എം അബ്ദുൾ ആസിഫ്‌ ധനകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി അംഗത്വം രാജിവച്ചു. ബുധനാഴ്‌ച നടക്കുന്ന പൊതുമരാമത്ത്‌ സ്‌റ്റാൻഡിങ് കമ്മിറ്റിയിലേക്ക്‌ മത്സരിക്കുന്നതിനാണ്‌ രാജി. പകൽ 11നാണ്‌ സ്‌റ്റാൻഡിങ് കമ്മിറ്റി അംഗത്വ തെരഞ്ഞെടുപ്പ്‌. 12ന്‌ വികസനകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പും നടക്കും. വെള്ളിയാഴ്‌ച  പൊതുമരാമത്ത്‌ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണെയും തെരഞ്ഞെടുക്കും. ലീഗ്‌ പ്രതിനിധി പി വി എസ്‌ മൂസ രാജിവച്ച വൈസ്‌ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്‌ 22നാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top