27 April Saturday
താക്കോൽ ദാനം ഇന്ന്‌

‘ലൈഫി’ൽ വിരിഞ്ഞു‌ 1542 വീടുകൾകൂടി

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022
കൽപ്പറ്റ
സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയിൽ ജില്ലയിൽ പൂർത്തിയായത്‌ 1542 വീടുകൾ. ലൈഫ്‌ പദ്ധതിയിൽ പൂർത്തിയാക്കിയ  ഭവനങ്ങളുടെ താക്കോൽദാനം  അതത്‌ തദ്ദേശസ്ഥാപനങ്ങളിൽ ചൊവ്വാഴ്‌ച നടക്കും. ജില്ലാതല ഉദ്‌ഘാടനം പകൽ രണ്ടിന്‌ വൈത്തിരിയിൽ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എസ്‌ ബിന്ദു നിർവഹിക്കും. 
     ജില്ലയിൽ  ലൈഫ്‌ പദ്ധതിയിൽ 17,000 വീടുകൾ നിർമിച്ചിരുന്നു ഇതിന്‌ പിന്നാലെയാണ്‌ രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷവേളയിൽ കുടുതൽപേർക്ക്‌ വീടുകൾ ലഭിച്ചത്‌.  
    കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ ഒന്നാംഘട്ടമായി 8440 വീടുകളും രണ്ടും മൂന്നും ഘട്ടങ്ങളിലായി പഞ്ചായത്തുകളിൽ 5033 വീടും നഗരസഭകളിൽ 2605 വീടുമാണ്‌ പൂർത്തിയായത്‌.   ഏറ്റവും കൂടുതൽ വീടുകൾ പൂർത്തിയായത്‌ പൂതാടി പഞ്ചായത്തിലാണ്‌. നഗരസഭയിൽ മാനന്തവാടിയാണ്‌ മുന്നിൽ.  നഗരസഭയിലെ കഴിഞ്ഞ എൽഡിഎഫ്‌ ഭരണസമിതി ആസൂത്രണംചെയ്‌ത്‌ നടപ്പാക്കിയ പദ്ധതിയിലൂടെയാണ്‌ പാവങ്ങൾക്ക്‌ കിടപ്പാടമായത്‌.    ‌ പിഎംവൈ അർബൻ, റൂറൽ വിഭാഗങ്ങളിലായി വിവിധ ഘട്ടങ്ങളിലായി 3447 വീടുകളും ജില്ലയിൽ നിർമിച്ചു. 
   ലൈഫ് ഭവനപദ്ധതിയിൽ പുതുതായി അപേക്ഷിച്ച ഗുണഭോക്താക്കൾക്ക്‌ വീടൊരുക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്‌.  നിലവിലുള്ള ലൈഫ് ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെടാനാകാതെപോയ അർഹരായ ഭൂരഹിത, ഭവനരഹിത കുടുംബങ്ങളെ കണ്ടെത്തുന്നതിനായി 38,130 അപേക്ഷകളാണ്‌   ലഭിച്ചത്‌.  21,246 പേരാണ്‌ ‘ലൈഫ്’ യോഗ്യത നേടിയത്‌.  ഇതിൽ 5589 പേർ ഭൂരഹിത ഭവനരഹിതരും 15,657 പേർ ഭവനരഹിതരുമാണ്. 
 
 ഇത്‌ സ്വപ്‌നഭവനം
‘എൽഡിഎഫ്‌ സർക്കാർ ലൈഫ്‌ ഭവനപദ്ധതി നടപ്പാക്കിയതുകൊണ്ടുമാത്രമാണ്‌ ഞങ്ങൾക്ക്‌ വീടായത്‌. സ്വന്തം വീടെന്നത്‌ കുറേക്കാലമായുള്ള ആഗ്രഹമാണ്‌’–-വൈത്തരി പഞ്ചായത്തിലെ ചാരിറ്റിയിലുള്ള ഫ്രാൻസിസിന്റെ വാക്കുകളിൽ  സ്വപ്‌നഭവനം‌ പൂവണിഞ്ഞതിന്റെ എല്ലാ സന്തോഷവും ഉണ്ടായിരുന്നു. 
‌‘കൂലിപ്പണിയെടുത്ത്‌ ജീവിക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക്‌ സ്വന്തമായി വീടുണ്ടാക്കാൻ കഴിയില്ല. ഈ സർക്കാർ ഉള്ളതുകൊണ്ടാണ്‌ ഇങ്ങനെ ഒരു വീട്‌ പണിയാൻ കഴിഞ്ഞത്‌.  എല്ലാ സൗകര്യങ്ങളുമുണ്ട്. ‌ സർക്കാരിനോടും പഞ്ചായത്തിനോടും കടപ്പാടും നന്ദിയുമുണ്ട്‌’–- ‌ഫ്രാൻസിസ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top