25 April Thursday
ടോമിയുടെ മരണം

യുവജനരോഷമിരമ്പി; ബാങ്ക് ഉപരോധിച്ച്‌ ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

ഡിവൈഎഫ്ഐ നടത്തിയ പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് ഉപരോധം എം എസ് സുരേഷ് ബാബു 
ഉദ്ഘാടനംചെയ്യുന്നു

 
പുൽപ്പള്ളി
ജപ്‌തിനടപടികളെ തുടർന്ന്‌ ഇരുളത്തെ അഭിഭാഷകൻ എം വി ടോമി ആത്മഹത്യചെയ്‌ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ പുൽപ്പള്ളിയിലെ സൗത്ത്‌ ഇന്ത്യൻ ബാങ്ക്‌ ഉപരോധിച്ചു. 
തിങ്കൾ രാവിലെ തുടങ്ങിയ ഉപരോധം ഉച്ചവരെ നീണ്ടു. അതുവരെ ബാങ്ക്‌ തുറക്കാനായില്ല.  വൻ പൊലീസ്‌ സന്നാഹമാണുണ്ടായിരുന്നത്‌. ടോമിയുടെ കുടുംബത്തിന്റെ കടം എഴുതിത്തള്ളണമെന്നും ‌ മനുഷ്യത്വരഹിത നിലപാട്‌ സ്വീകരിച്ച സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർക്കും കേണിച്ചിറ സ്‌റ്റേഷൻ ഹൗസ്‌ ഓഫീസർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
സിപിഐ എം പുൽപ്പള്ളി ഏരിയാ സെക്രട്ടറി എം എസ്‌ സുരേഷ് ബാബു ഉപരോധം ഉദ്ഘാടനംചെയ്തു.  സി എം രജീഷ് അധ്യക്ഷനായി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു, കർഷകസംഘം പുൽപ്പള്ളി ഏരിയാ പ്രസിഡന്റ്‌ എ വി ജയൻ എന്നിവർ സംസാരിച്ചു. മുഹമ്മദ് ഷാഫി സ്വാഗതം പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top