27 April Saturday

ഡോ. രേണു രാജ് 
ചുമതലയേറ്റു

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

വയനാട് കലക്ടറായി ചുമതലയേൽക്കാനെത്തിയ ഡോ. രേണുരാജിനെ എഡിഎം എൻ ഐ ഷാജു സ്വീകരിക്കുന്നു

കൽപ്പറ്റ 
ജില്ലയുടെ 34-ാമത് കലക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. വ്യാഴം രാവിലെ 10ന് കലക്ടറേറ്റിലെത്തിയ ഡോ. രേണു രാജിനെ എഡിഎം എൻ ഐ ഷാജുവും ജീവനക്കാരും  സ്വീകരിച്ചു. വയനാടിന്റെ വികസന സ്വപ്നങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് കലക്ടർ പറഞ്ഞു.  ആദിവാസി ക്ഷേമം, ആരോഗ്യ രംഗത്തെ വികസന  പ്രവർത്തനങ്ങൾ തുടങ്ങിയവക്ക്‌ മുൻഗണന നൽകും. ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹകരണം വേണമെന്നും  കലക്ടർ അഭ്യർഥിച്ചു.  
ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ എന്നിവരുമായി കലക്ടർ ജില്ലയിലെ വികസന പദ്ധതികളെക്കുറിച്ച് പ്രാഥമിക ചർച്ച നടത്തിയശേഷം സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലും സന്ദർശനം നടത്തി. എറണാകുളം കലക്ടറായിരിക്കെയാണ്‌  വയനാട്ടിലേക്ക് സ്ഥലംമാറ്റം. 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top