28 March Thursday
ഓസ്‌ട്രേലിയൻ സർവകലാശാലയിൽ റിസർച്ച്‌ സ്‌കോളർഷിപ്പ്‌

ജില്ലയ്‌ക്ക്‌ അഭിമാനമായി സായ്‌രാജ്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

സായ്‌രാജ്‌.

 
കൽപ്പറ്റ 
ഓസ്‌ട്രേലിയൻ സർവകലാശാലയിൽ സ്‌കോളർഷിപ്പോടെ ഗവേഷണത്തിന്‌ അവസരം നേടി സായ്‌രാജ്‌. ഓസ്‌ട്രേലിയയിലെ ഡീകെൻ സർവകലാശാലയുടെ സ്‌കോളർഷിപ്പ്‌ നേടിയാണ്‌ കണിയാമ്പറ്റ പനങ്കണ്ടി സ്വദേശി പാടുകാണ സായ്‌രാജ്‌ ജില്ലയ്‌ക്ക്‌ അഭിമാനമായത്‌. 68.40 ലക്ഷം രൂപയാണ്‌ നാലുവർഷത്തെ ഗവേഷണത്തിനുള്ള സ്‌കോളർഷിപ്പ്‌.  മദ്രാസ്‌ ഡയബറ്റിക്‌ റിസർച്ച്‌ ഫൗണ്ടേഷന്റെ 18 ലക്ഷം രൂപയും ഇതോടൊപ്പം സ്‌കോളർഷിപ്പായി ലഭിക്കും. ഇന്ത്യയിൽനിന്ന്‌ ഡീകെൻ സർവകലാശാലയിൽ ഗവേഷണത്തിന്‌ അവസരം ലഭിച്ച രണ്ടുപേരിൽ ഒരാളാണ്‌ ഇദ്ദേഹം. മൊത്തം 86.40 ലക്ഷം രൂപയാണ്‌ സ്‌കോളർഷിപ്പ്‌. 
ട്രൻഡ്‌സ്‌ ഇൻ കാർഡിയോ മെറ്റാബോളിക്‌ റിസ്‌ക്‌ ഫാക്ടേഴ്‌സ്‌ ഇൻ അർബൻ ഇന്ത്യ–-ഓവർ 25 ഇയേഴ്‌സ്‌–- എന്നതാണ്‌ വിഷയം. ഡീകെൻ സർവകലാശാലയിലെ പ്രൊഫ. ഡേവിഡ്‌ ഡൻസ്‌റ്റണിന്റെ കീഴിലാണ്‌ ഗവേഷണം. നാലുവർഷമാണ്‌ കാലാവധി. പ്രമേഹവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ്‌ പഠനവിധേയമാക്കുകയെന്ന്‌ സായ്‌രാജ്‌ പറഞ്ഞു. ശ്രീ സത്യസായി യൂണിവേഴ്സിറ്റിയിൽ എംഎസ്‌സി  റാങ്ക് ഹോൾഡറാണ്‌. സത്യസായി സെന്റർ ഫോർ ഹ്യൂമൻ എക്സലൻസ് അസിസ്റ്റന്റ്‌ പ്രൊഫസർ, എൻട്രൻസ്‌ പരിശീലകൻ എന്നീ നിലകളിൽ പ്രവർത്തിക്കവെയാണ്‌ അന്താരാഷ്ട്ര നേട്ടം. ഭാര്യ: ടി ജി അഞ്ജു. മക്കൾ: ആധിനാഥ് സായി, അദ്വൈ സായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top