26 April Friday

ചെമ്പോത്തറ ഗ്രാമോത്സവം ഏപ്രില്‍ 23 മുതല്‍

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023
കല്‍പ്പറ്റ
രണ്ടാമത് ചെമ്പോത്തറ ഗ്രാമോത്സവം ഏപ്രില്‍ 23 മുതല്‍ 30 വരെ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മേപ്പാടി പഞ്ചായത്തിലെ 21-ാം വാര്‍ഡും 22-ാം വാര്‍ഡിന്റെ ഭാഗവും ഉള്‍പ്പെടുന്നതാണ് ചെമ്പോത്തറ ഗ്രാമം. ചെമ്പോത്തറ ഗ്രാമോത്സവം ചാരിറ്റബിള്‍ സൊസൈറ്റിയാണ്  നേതൃത്വം നല്‍കുന്നത്. 
വിവിധ മേഖലകളില്‍ ഗ്രാമീണരുടെ ഉന്നമനം മുന്‍നിര്‍ത്തിയാണ് പരിപാടി. കൂട്ടയോട്ടം, സാംസ്‌കാരിക സമ്മേളനം, ഘോഷയാത്ര, രോഗി സന്ദര്‍ശനം, വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവരെ ആദരിക്കല്‍, കാര്‍ഷിക പ്രദര്‍ശനം, സെമിനാര്‍, ഗോത്ര കലോത്സവം, ഗാനമേള, സമൂഹസദ്യ തുടങ്ങിയവ ഗ്രാമോത്സവത്തിന്റെ ഭാഗമാണ്. ഗ്രാമോത്സവം ലോഗോ മുന്‍ ജില്ലാ കലക്ടര്‍ എ ഗീതയും സംഘാടക സമിതി ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറും നിര്‍വഹിച്ചതായി സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു.
ഗ്രാമോത്സവം ചാരിറ്റബിള്‍ സൊസൈറ്റി നിരവധി പ്രവര്‍ത്തനങ്ങളാണ് ഇതിനകം നടത്തിയത്. പത്ത് നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിന് സ്ഥലം നല്‍കി. പുത്തുമല ദുരന്തത്തില്‍ വീട് നഷ്ടമായ കുടുംബത്തിന്റെ പാതിവഴിയില്‍ നിലച്ച ഭവനനിര്‍മാണം പൂര്‍ത്തിയാക്കി. ഗ്രാമവാസികള്‍ക്കായി കളിസ്ഥലം തയ്യാറാക്കി.  കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഒരു പ്രദേശത്ത് കുളം നിര്‍മാണത്തിന് ഭൂമി സൗജന്യമായി ലഭ്യമാക്കിയതായും ഭാരവാഹികള്‍ പറഞ്ഞു. 
പി കെ സുധാകരന്‍, എം അബ്ദുള്‍ റഷീദ്, പി എ ഷമീല്‍, പി കെ റഷീദ് എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top