27 April Saturday
സമ്പൂർണ ലോക്‌ഡൗൺ

നാടുകാണി ചെക്പോസ്റ്റിൽ
ശബരിമല യാത്രികർ കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022
 
ഗൂഡല്ലൂർ
 തമിഴ്‌നാട്ടിൽ ഞായറാഴ്‌ച സമ്പൂർണ ലോക്‌ ഡൗൺ കാരണം ശബരിമലയിൽ പോയി വരുന്ന  കർണാടകയിൽ നിന്നുള്ള  അയ്യപ്പ ഭക്തർ നാടുകാണി ചെക്‌ പോസ്‌റ്റിൽ  കുടുങ്ങി.  നീലഗിരി വഴി യാത്ര അനുവദിക്കാത്തതോടെ  ചെക്പോസ്റ്റിൽ എത്തിയവർ ഭക്ഷണവും മറ്റും ഇല്ലാതെ ബുദ്ധിമുട്ടി.    കേരളത്തിൽ നിന്നും നാടുകാണി വന്നവരെ വാഹന അനുമതി ഇല്ലാത്തതിനാൽ തടയുകയായിരുന്നു . പിന്നീട് കർണാടകയിലേക്ക് ഉള്ളവരാണെന്ന് മനസ്സിലാക്കി രാവിലെ ഒമ്പതോടെ വിട്ടയച്ചു. നീലഗിരി വഴി കേരള–- കർണാടക ബസ്സുകളും വിട്ടിരുന്നില്ല.    മാസ്ക് ഇല്ലാതെ പുറത്തുവരുന്നവർക്ക് 200 രൂപയുടെ പിഴ 500 രൂപയാക്കി സർക്കാർ വർധിപ്പിച്ചിട്ടുണ്ട്‌.  
ജനുവരി 31 വരെ രാത്രി 10  മുതൽ രാവിലെ 5 വരെ രാത്രികാല കർഫ്യൂവുമുണ്ട്.   ഈ സമയങ്ങളിൽ അത്യാവശ്യ സർവീസ് മാത്രമേ അനുവദിക്കൂ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top