25 April Thursday
ബ്രാഞ്ച്‌ സമ്മേളനങ്ങൾ പൂർത്തിയായി

സിപിഐ എം ലോക്കൽ 
സമ്മേളനങ്ങൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021
കൽപ്പറ്റ
 23ാം പാർടി കോൺഗ്രസിന്റെ മുന്നോടിയായി ജില്ലയിലെ   സിപിഐ എം ബ്രാഞ്ച്‌  സമ്മേളനങ്ങൾ പൂർത്തിയായി. ലോക്കൽ സമ്മേളനങ്ങൾ തുടങ്ങി. ഏരിയാ സമ്മേളനങ്ങൾ നവംബർ 17ന്‌  തുടങ്ങി ഡിസംബർ 2ന്‌ പൂർത്തിയാകും. ഡിസംബർ 14, 15, 16 തീയതികളിൽ വൈത്തിരിയിലാണ്‌ ജില്ലാ സമ്മേളനം.  ജില്ലയിൽ സിപിഐ എമ്മിന്‌   724 ബ്രാഞ്ചുകളും  59 ലോക്കൽ കമ്മിറ്റികളും ആറ്‌ ഏരിയാ കമ്മിറ്റികളുമാണുള്ളത്.   
  നവംബർ 17, 18 (വൈത്തിരി –-അച്ചൂരാനം ), 20, 21  (കൽപ്പറ്റ–-മുട്ടിൽ ), 24, 25 (പുൽപ്പള്ളി), 27, 28 (ബത്തേരി–-മീനങ്ങാടി),  29, 30 (പനമരം–-കോറോം), ഡിസംബർ 1, 2 (മാനന്തവാടി–-പയ്യമ്പള്ളി) എന്നിങ്ങനെയാണ്‌ ഏരിയാ സമ്മേളനങ്ങൾ നടക്കുക. 
  ജില്ലയിൽ സിപിഐ എമ്മിന്റെ  ജനകീയാടിത്തറ  ശക്തമാക്കാനുതകുന്ന ചർച്ചകളും  അഭിപ്രായങ്ങളുമാണ്‌ സമ്മേളനവേദികളിലുയർന്നത്‌. ‌  ബ്രാഞ്ച്‌ സമ്മേളനത്തിൽ മുഴുവൻ അംഗങ്ങളും  പങ്കെടുത്തു. ലോക്കൽ തലം മുതൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ്‌ പങ്കെടുക്കുന്നത്‌.  കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ നടക്കുന്ന സമ്മേളനങ്ങളുടെ ഭാഗമായി വെർച്വൽ സെമിനാറുകൾ, കലാപരിപാടികൾ തുടങ്ങിയവയും നടക്കുന്നു.
 
കടമാൻ തോട് 
പദ്ധതി 
നടപ്പാക്കണം 
പുൽപ്പള്ളി 
ജില്ലയിൽ   കൂടുതൽ വരൾച്ച നേരിടുന്ന പഞ്ചായത്തുകളായ മുള്ളൻകൊല്ലിയിലും പുൽപ്പള്ളിയിലും ജലസംരക്ഷണത്തിന്‌ നിർദിഷ്ട കടമാൻ തോട് പദ്ധതി നടപ്പാക്കണമെന്ന് സിപിഐ എം മുള്ളൻകൊല്ലി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
   മുള്ളൻകൊല്ലി എം ജി സെബാസ്റ്റ്യൻ നഗറിൽ (ക്ഷീരസംഘം ഹാൾ)  സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം  എ എൻ പ്രഭാകരൻ ഉദ്ഘാടനംചെയ്തു. സണ്ണി ഓലിക്കരോട്ട് പതാക ഉയർത്തി.   വിവിധ പാർടികളിൽനിന്ന് രാജിവച്ച് സിപിഐ എമ്മിലേക്ക് വന്നവരെ ഒ ആർ കേളു എംഎൽഎ സ്വീകരിച്ചു. 
 ജില്ലാ കമ്മിറ്റിയംഗം അംഗം കെ ഷെമീർ, കെ സുഗതൻ, എം എസ് സുരേഷ് ബാബു  പി ജെ പൗലോസ്, അനിൽസികുമാർ, സജി മാത്യു, എ വി ജയൻ, മുഹമ്മദ്ഷാഫി, പ്രകാശ് ഗഗാറിൻ, ബിന്ദു പ്രകാശ്, ഇന്ദിര സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.  സി പി വിൻസെന്റ്, ലീല വാസുദേവൻ, പി എസ് കലേഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിച്ചു.  സെക്രട്ടറിയായി  പി എ മുഹമ്മദിനെ തെരഞ്ഞെടുത്തു. 11 അംഗ ലോക്കൽ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
ദുരന്തനിവാരണ അതോറിറ്റി ഉത്തരവ്‌ പിൻവലിക്കണം
വൈത്തിരി
  വൈത്തിരി ബസ്‌സ്‌റ്റാൻഡിന്‌ 500  മീറ്റർ ചുറ്റളവിൽ നിർമാണാനുമതി നിഷേധിച്ച ഉത്തരവ്‌ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പിൻവലിക്കണമെന്ന്‌ സിപിഐ എം വൈത്തിരി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. വൈത്തിരി ടൗണിൽ ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രമോ പൊതുശൗചാലയമോ നിർമിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്‌.  വൈത്തിരിയുടെ വികസനത്തിന്‌ തിരിച്ചടിയാവുന്ന ഉത്തരവ്‌ പിൻവലിക്കണം. 
   വൈത്തിരി ടൗണിൽ പി കുഞ്ഞിക്കണ്ണൻ നഗറിൽ ചേർന്ന സമ്മേളനം  ജില്ലാ സെക്രട്ടറിയറ്റംഗം  കെ റഫീഖ്‌ ഉദ്ഘാടനംചെയ്തു. പി ആലി  പതാക ഉയർത്തി.   ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ഉഷാകുമാരി, എം സൈയ്‌ദ്‌, ടി ബി സുരേഷ്‌ എന്നിവർ പങ്കെടുത്തു. സി കുഞ്ഞമദ്‌ കുട്ടി, എസ്‌ ചിത്രകുമാർ, ഷാജിന ഷാജി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിച്ചു.  സെക്രട്ടറിയായി  എസ്‌ ചിത്രകുമാറിനെ  തെരഞ്ഞെടുത്തു. 13 അംഗ ലോക്കൽ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
പുൽപ്പള്ളി  ലോക്കൽ കമ്മിറ്റി ഓഫീസ് തുറന്നു 
പുൽപ്പള്ളി
   സിപിഐ എം പുൽപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് ജില്ലാ സെക്രട്ടറി വി ഗഗാറിൻ ഉദ്ഘാടനംചെയ്തു. ഏരിയാ കമ്മിറ്റി ഓഫീസിനോട് ചേർന്നാണ്‌ ഓഫീസ്. 
                      യോഗത്തിൽ ബിന്ദു പ്രകാശ് അധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എസ് ജനാർദനൻ, രുഗ്മിണി സുബ്രഹ്മണ്യൻ, ഏരിയാ സെക്രട്ടറി എം എസ് സുരേഷ് ബാബു, അനിൽ സി കുമാർ എന്നിവർ സംസാരിച്ചു. സി ഡി അജീഷ് സ്വാഗതവും എം എ വിശ്വപ്പൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top