18 December Thursday

കേന്ദ്രനയങ്ങൾക്കെതിരെ
പ്രതിഷേധ കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്‌ സിപിഐ എം കൽപ്പറ്റയിൽ സംഘടിപ്പിച്ച ധർണ പി മോഹനൻ ഉദ്‌ഘാടനംചെയ്യുന്നു

കൽപ്പറ്റ
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധ ധർണ. കൽപ്പറ്റ, മാനന്തവാടി  എന്നിവിടങ്ങളിൽ നടന്ന ധർണയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
എല്ലാവിഭാഗം ജനങ്ങളെയും  പ്രതികൂലമായി ബാധിക്കുന്ന നയങ്ങളാണ്‌ ബിജെപി സർക്കാർ നടപ്പാക്കുന്നത്‌. ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ സാമ്പത്തികമായി  ഞെരുക്കുകയും ചെയ്യുന്നു. അർഹമായ വിഹതംപോലും തടഞ്ഞുവയ്‌ക്കുന്ന നടപടിയാണ്‌ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌. ഇതിൽ പ്രതിഷേധിച്ചായിരുന്നു  ധർണ.
കൽപ്പറ്റയിൽ നടന്ന ധർണ സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ ഉദ്‌ഘാടനംചെയ്‌തു. എം മധു അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി പി ഗഗാറിൻ സംസാരിച്ചു. കെ റഫീഖ്‌ സ്വാഗതവും. വി ഹാരിസ്‌ നന്ദിയും പറഞ്ഞു.
മാനന്തവാടിയിൽ  സംസ്ഥാനകമ്മിറ്റി അംഗം  എം വി ജയരാജൻ ഉദ്ഘാടനം  ചെയ്‌തു. യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം  ഒ ആർ കേളു എംഎൽഎ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി വി സഹദേവൻ, പി കെ സുരേഷ്,  എ ജോണി, പി ടി ബിജു, എം റെജീഷ് എന്നിവർ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top