നടവയൽ
സിപിഐ എം നടവയൽ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽ വിതരണം ഞായർ രാവിലെ 10ന് നടക്കും. നടവയലിലും പരിസര പ്രദേശങ്ങളിലും പാർടി കെട്ടിപ്പടുക്കാൻ മുൻകൈയെടുത്ത വി കെ കൃഷ്‌ണൻകുട്ടിയുടെ വിധവ രാധക്കാണ് നെല്ലിയമ്പത്ത് വീട് നിർമിച്ച് നൽകുന്നത്. എട്ട് ലക്ഷം മുടക്കിയാണ് വീട് നിർമിച്ചത്. 520 സ്‌ക്വയർഫീറ്റിൽ നിർമിച്ച വീട്ടിൽ രണ്ട് കിടപ്പുമുറി, അടുക്കള, വരാന്ത, ഹാൾ, ശുചിമുറികൾ ഉൾപ്പെടെയുള്ള സൗകര്യമുണ്ട്. പൂർണമായി ടൈൽ, പെയിന്റിങ്, വയറിങ് എന്നിവ പൂർത്തീകരിച്ച വീടാണിത്. സി എം ജയേഷ് കൺവീനറായും കെ എം സുധാകരൻ ചെയർമാനായുമുള്ള നിർമാണ കമ്മിറ്റിയാണ് സ്‌നേഹവീട് നിർമിച്ചത്. സ്‌നേഹവീടിന്റെ താക്കോൽ വിതരണച്ചടങ്ങ് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ഒ ആർ കേളു എംഎൽഎ ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..