18 December Thursday

ഗൂഡല്ലൂർ– വൈത്തിരി– ബത്തേരി ബസ് സർവീസ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023
ഗൂഡല്ലൂർ
തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ  ഗൂഡല്ലൂർ ഡിപ്പോയിൽനിന്ന്‌ പന്തല്ലൂർ ചേരമ്പാടിവഴി വൈത്തിരിയിലേക്കും  ബത്തേരിയിലേക്കും ബസ് സർവീസ് ബുധൻ രാവിലെ പത്തിന്‌ ഗൂഡല്ലൂർ ഡിപ്പോയിൽ തുടങ്ങി. തമിഴ്നാട് ആരോഗ്യ മന്ത്രി എം സുബ്രഹ്മണ്യൻ,  ടൂറിസം മന്ത്രി കെ രാമചന്ദ്രൻ,   കലക്ടർ എം അരുണ, കോയമ്പത്തൂർ ഡിവിഷൻ ജനറൽ മാനേജർ നടരാജൻ, ഗൂഡല്ലൂർ ഡിപ്പോ മാനേജർ അരുൾ കണ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.   രാവിലെ 6.45ന്  ഗൂഡല്ലൂരിൽനിന്ന് പുറപ്പെട്ട്‌ പന്തല്ലൂർ, ഉപ്പട്ടി, കുന്തലാടിവരെ പോയി 8.20ന്   ഗൂഡല്ലൂരിലേക്ക് മടങ്ങിയെത്തും  രാവിലെ 10.15ന് പന്തല്ലൂർ ചേരമ്പാടിവഴി  വടുവഞ്ചാലിൽ പോയി 12ന്‌ ഗൂഡല്ലൂരിലേക്ക് തിരിക്കും.  2.15ന് ചേരമ്പാടി മേപ്പാടി. ചുണ്ടവഴി വൈത്തിരിയിലേക്ക് പോകുന്ന ബസ് വൈകിട്ട്‌ അഞ്ചിന്‌ അവിടെനിന്ന്‌ തിരിച്ച് രാത്രി 7.45ന്‌ ഗൂഡല്ലൂരിൽ തിരിച്ചെത്തും. ഗൂഡല്ലൂർ–- ബത്തേരി ബസ് രാവിലെ 5.30ന് പന്തല്ലൂർവഴി ചേരമ്പാടിയിലെത്തും. രാവിലെ 7.10ന്‌  ചേരമ്പാടിയിൽ നിന്ന്‌ പുറപ്പെടുന്ന ബസ് 8.40 ന്‌ ഗൂഡല്ലൂരിൽ എത്തും. 8.50ന് ഗൂഡല്ലൂരിൽ നിന്നും പുറപ്പെടുന്ന ബസ്  നാടുകാണി ദേവാല, പന്തല്ലൂർ, ചേരമ്പാടി, താളൂർ വഴി  11.20ന് ബത്തേരിയിൽ എത്തും. 12ന്‌ ബത്തേരിയിൽനിന്നും പുറപ്പെടുന്ന ബസ് ഇതേ വഴിയിൽ ഗൂഡല്ലൂരിൽ രണ്ടേ മുപ്പതിന് എത്തും.  3.15ന് ഗൂഡല്ലൂരിൽനിന്നും പന്തല്ലൂർ ചേരമ്പാടിവഴി പുറപ്പെടുന്ന ബസ് 5.45ന് ബത്തേരിയിൽ എത്തും. വൈകിട്ട്‌ ആറിന്‌ ബത്തേരിയിൽനിന്ന്‌ പുറപ്പെടുന്ന ബസ് ചേരമ്പാടി പന്തല്ലൂർവഴി 8.30ന്‌ ഗൂഡല്ലൂരിൽ എത്തും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top