27 April Saturday

അകലാം അകറ്റാനായ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

 കൽപ്പറ്റ

 ജില്ലയിൽ  ബുധനാഴ്‌ച  64 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക അറിയിച്ചു. 32 പേർ രോഗമുക്തി  നേടി. ഒരു ആരോഗ്യ പ്രവർത്തകൻ ഉൾപ്പെടെ 63 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനത്ത് നിന്ന് വന്നതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2150 ആയി. 1699 പേര്‍ രോഗമുക്തരായി. നിലവില്‍ 440 പേരാണ് ചികിത്സയിലുള്ളത്.
രോഗം സ്ഥിരീകരിച്ചവർ
സമ്പർക്കത്തിലൂടെ മേപ്പാടി പഞ്ചായത്തിൽ 12 പേർ, കൽപ്പറ്റ നഗരസഭ 10 പേർ, മുട്ടിൽ, എടവക 5 പേർ വീതം, തിരുനെല്ലി, മീനങ്ങാടി 4 പേർ വീതം, പടിഞ്ഞാറത്തറ, നെന്മേനി 3 പേർ വീതം, പൂതാടി, തൊണ്ടർനാട് 2 പേർ വീതം, അമ്പലവയൽ, തവിഞ്ഞാൽ, വെള്ളമുണ്ട, മൂപ്പൈനാട്, വെങ്ങപ്പള്ളി, ബത്തേരി ഓരോരുത്തർ വീതം, മുണ്ടേരി സ്‌കൂൾ സമ്പർക്കത്തിലുള്ള കോഴിക്കോട് സ്വദേശികൾ 2 പേർ, കൽപ്പറ്റ സമ്പർക്കത്തിലുള്ള കോഴിക്കോട് സ്വദേശി, ഉറവിടം വ്യക്തമല്ലാത്ത 2 തൊണ്ടർനാട് സ്വദേശികൾ, ഒരു പനമരം സ്വദേശി എന്നിവരും എടവക സ്വദേശിയായ ഒരു ആരോഗ്യ പ്രവർത്തകനും   ഏഴിന് ആന്ധ്രപ്രദേശിൽ നിന്ന് വന്ന കൽപ്പറ്റ സ്വദേശി (28) യുമാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായത്.
രോഗമുക്തർ
ഒൻപത് മീനങ്ങാടി സ്വദേശികൾ, അഞ്ച് അമ്പലവയൽ സ്വദേശികൾ, മൂന്ന് പടിഞ്ഞാറത്തറ സ്വദേശികൾ, വാരാമ്പറ്റ, പുൽപ്പള്ളി സ്വദേശികളായ രണ്ടുപേർ വീതം, തവിഞ്ഞാൽ, മാനന്തവാടി, ബീനാച്ചി, കാക്കവയൽ, നല്ലൂർനാട്, മേപ്പാടി, വടുവഞ്ചാൽ, പയ്യമ്പള്ളി, വെള്ളമുണ്ട, ബത്തേരി സ്വദേശികളായ ഓരോരുത്തർ, ഒരു കണ്ണൂർ സ്വദേശി എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.
215 പേർ പുതുതായി നിരീക്ഷണത്തിൽ 
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ  ബുധനാഴ്‌ച  പുതുതായി നിരീക്ഷണത്തിലായത് 215 പേരാണ്. 229 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 2945 പേർ. ഇന്നലെ വന്ന 63 പേർ ഉൾപ്പെടെ 509 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽ നിന്ന്  ഇന്നലെ 1789 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 66902 സാമ്പിളുകളിൽ 63534 പേരുടെ ഫലം ലഭിച്ചു. ഇതിൽ 61384 നെഗറ്റീവും 2150 പോസിറ്റീവുമാണ്.
വളം വിൽക്കുന്ന 
കടകൾ തുറക്കാം 
ജില്ലയിലെ കണ്ടയിൻമെന്റ് മേഖലകളിൽ കാർഷിക വളം നൽകുന്ന സ്ഥാപനങ്ങൾ രാവിലെ 10 മുതൽ ഉച്ചക്ക് 2 മണിവരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി   കലക്ടർ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. വളം വിൽക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കാത്തതിനാൽ കൃഷി മേഖലയിൽ പ്രശ്‌നങ്ങൾ ഉണ്ടാവുന്നതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് നടപടി.
വിംസിലെ   ഹൗസ് സർജൻമാരുടെ സേവനം വിട്ടുനൽകാൻ നിർദേശം 
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ ഹൗസ് സർജൻമാരുടെ കുറവ് അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ മേപ്പാടി ഡി.എം വിംസ് മെഡിക്കൽ കോളേജിലെ പകുതി ഹൗസ് സർജൻമാരുടെ സേവനം ജില്ലാ മെഡിക്കൽ ഓഫീസർക്ക് വിട്ടുനൽകാൻ   കലക്ടർ ഡോ. അദീല അബ്ദുള്ള ഉത്തരവ് നൽകി. ഇവരെ കോവിഡിതര ചുമതലകളിൽ വിന്യസിക്കാനും താമസ,- ഭക്ഷണ- ,യാത്രാ സൗകര്യങ്ങൾ അനുവദിക്കാനും ജില്ലാ മെഡിക്കൽ ഓഫീസർക്ക് കലക്ടർ നിർദ്ദേശം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top