23 April Tuesday

വിതരണം ചെയ്‌തത്‌ 9 ലക്ഷത്തിലധികം പാഠപുസ്‌തകങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020
കൽപ്പറ്റ
കോവിഡ്‌  പ്രതിസന്ധിക്കിടയിലും പത്താം ക്ലാസ്‌ വരെയുള്ള പാഠപുസ്‌തകങ്ങളുടെ വിതരണം ജില്ലയിൽ  പൂർത്തിയായി. ഈ മാസം ആദ്യം തന്നെ  സ്‌കൂളുകളിലെത്തിച്ച പുസ്‌തകങ്ങൾ ഒരാഴ്‌ചക്കകം വിദ്യാർഥികളുടെ വീടുകളിലും എത്തി.  ഒൻപത്‌ ലക്ഷത്തിലധികം പുസ്‌തകങ്ങളാണ്‌ ജില്ലയിലാകെ വിതരണം ചെയ്‌ത്‌ ജില്ലയിലെ വിദ്യഭ്യാസ അധികൃതരും കേരള ബുക്‌സ്‌ ആൻഡ്‌ പബ്ലിക്കേഷൻ സൊസൈറ്റി(കെപിബിഎസ്‌) യും മാതൃകയായാത്‌. 
    ഓൺലൈൻ പഠനത്തിന്‌ സൗകര്യമൊരുങ്ങിയെങ്കിലും പാഠപുസ്‌തകം ഇല്ലാത്തത്‌ കുട്ടികൾക്ക്‌ പ്രയാസമായിരുന്നു. കൊവിഡ്‌ കാലമായതിനാൽ പുസ്‌തകങ്ങൾ കാലതമാസം കൂടാതെ എത്തിക്കുന്നത്‌ വെല്ലുവിളിയായാരുന്നു. ജില്ലക്കായുള്ള പുസ്‌തകങ്ങൾ ബത്തേരിയിലെ  സർവജന വോക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ ഡിപ്പോയിലാണ്‌ എത്തിച്ചത്‌. ഇതിനിടയിൽ ബത്തേരി കണ്ടെയ്‌ൻമെന്റ്‌ സോണായി. എങ്കിലും പ്രത്യേക നിർദ്ദേശത്തോടെ പുസ്‌തകങ്ങൾ  മാനന്തവാടി, ബത്തേരി, വൈത്തിരി താലൂക്കളിലായുള്ള 69 സൊസൈറ്റികളിൽ എത്തിച്ചു. ഇവിടെനിന്നും  ഓരോ സ്‌കൂളുകളിലേക്കും തുടർന്ന്‌ വിദ്യാർഥികളുടെ വീട്ടിലും ഒരുമാസത്തിനകം എത്തിച്ചു കൊടുക്കാൻ കഴിഞ്ഞതായി ബത്തേരി ഡിപ്പോയുടെ ചുമതലക്കാരനായ എം പ്രമോദ്‌ പറഞ്ഞു. കുടുബശ്രീ പ്രവർത്തകരും അധ്യാപകരും പുസ്‌തകങ്ങൾ തരംതിരിക്കുന്നതിന്‌ സഹായിച്ചു. ജില്ലയിലെ ആദിവാസി കോളനികളിലടക്കം പുസ്‌തകങ്ങൾ എത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top