25 April Thursday

നാല് പേർക്കുകൂടി കോവിഡ് ഒരാൾക്ക്‌ രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020
കൽപ്പറ്റ
ജില്ലയിൽ ബുധനാഴ്ച്ച 4 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒരാൾ രോഗമുക്തി നേടി. ബംഗളൂരുവിൽ   നിന്നെത്തിയ മൂന്ന് പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ്-19 സ്ഥിരീകരിച്ചവുടെ എണ്ണം 201 ആയി. ഇതിൽ നൂറ് പേർ രോഗമുക്തി നേടി. നൂറ് പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്‌. ജില്ലയിൽ 95 ,കോഴിക്കോട് രണ്ട്‌, തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ, എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് ചികിൽസയിലുളളത്. തവിഞ്ഞാൽ സ്വദേശിയായ 37 കാരിയാണ് സാമ്പിൾ പരിശോധന നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രി വിട്ടത്.
രോഗം സ്ഥിരീകരിച്ചവർ
 9 ന് ബംഗളൂരുവിൽ  നിന്നെത്തി ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന കുറുക്കൻമൂല സ്വദേശിനി (24- ),  ജൂൺ 25 ന് സൗദി അറേബ്യയിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പൊഴുതന സ്വദേശി  (37- ),  9 ന് ബംഗളൂരുവിൽ   നിന്ന് വന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശി(23- ), 13 ന്  ബംഗളൂരുവിൽ നിന്നെത്തിയ എടവക സ്വദേശി( 32- ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
360 പേർ പുതുതായി നിരീക്ഷണത്തിൽ
കൽപ്പറ്റ
ജില്ലയിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച 360 പേർ പുതുതായി നിരീക്ഷണത്തിലായി. 267 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 3677 പേരാണ്. ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 11649 സാമ്പിളുകളിൽ 9680 പേരുടെ ഫലം ലഭിച്ചു. ഇതിൽ 9483 നെഗറ്റീവും 201 പോസിറ്റീവുമാണ്.
ക്വാറന്റൈൻ  ലംഘിച്ചാൽ കടുത്ത നടപടി
 കൽപ്പറ്റ
കോവിഡ് -19 മാനദണ്ഡങ്ങൾ പ്രകാരമുളള ക്വാറന്റൈൻ കാലയളവ് ലംഘിക്കുന്നവർക്കെതിരെ എപ്പിഡെമിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.   ക്വാറന്റൈൻ ലംഘനം നടത്തിയ 84 പേർക്കെതിരെ ഇതുവരെ കേസെടുത്തിണ്ട്. 5 ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ  ലംഘനവും 79 ക്വാറന്റൈൻ ലംഘനവും ഉൾപ്പെടും. നിലവിൽ പതിനാല് ദിവസം ക്വാറന്റൈനും  അടുത്ത പതിനാല് ദിവസം നിയന്ത്രിതമായ തോതിലുളള സഞ്ചാര അനുമതിയുമാണ് ഉളളത്.പതിനാല് ദിവസത്തിന് ശേഷം വളരെ അടിയന്തര കാര്യങ്ങൾക്കായി പുറത്ത് പോകുന്നവർ ആരോഗ്യ പ്രവർത്തകരെ അക്കാര്യം അറിയിക്കണമെന്നും കലക്ടർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top