24 April Wednesday

പരിശോധന കർശനമാക്കി ആശങ്ക ഒഴിയാതെ പുൽപ്പള്ളി മേഖല

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020
പുൽപ്പള്ളി
പുൽപ്പള്ളിയിലെ കാനറാ ബാങ്ക് ശാഖ മാനേജർക്ക് കോവിഡ്‌ 19 സ്ഥിരീകരിക്കുകയും ചില പൊതുസ്ഥാപനങ്ങളിലെ ജീവനക്കാർ നിരീക്ഷണത്തിൽ പോവുകയും ചെയ്തതോടെ പുൽപ്പള്ളി മേഖലയിൽ കനത്ത ജാഗ്രത. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ പൂർണമായും പൂതാടി പഞ്ചായത്തിലെ രണ്ട് വാർഡുകളും കണ്ടയിൻമെന്റ് സോണുകളാണ്. അത്യാവശ്യ കാര്യങ്ങൾക്ക് സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ഓടുന്നത്. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ പ്രവർത്തിക്കാനാണ് അനുവാദം. പുൽപ്പള്ളി ടൗണും വിവിധ ഓഫീസുകളും അഗ്നിശമനസേന അണുവിമുക്തമാക്കി.  ചില കച്ചവട സ്ഥാപന ഉടമകൾക്കും കോവിഡ് ബാധ ഉണ്ടെന്ന പ്രചരണം  നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്‌.   കോവിഡ് വ്യാപനം ഒഴിവാക്കാൻ പഞ്ചായത്ത്, പൊലീസ്, ആരോഗ്യവകുപ്പ് അധികൃതർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ നിരന്തരം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പുൽപ്പള്ളിയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ കാനറാ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവ പ്രവർത്തിക്കാത്തത്   ഇടപാടുകാർക്ക്‌   ബുദ്ധിമുട്ടുണ്ടാക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top