18 December Thursday
വീട്‌ നിർമിച്ചത്‌ സിപിഐ എം അച്ചൂരാനം ലോക്കൽ കമ്മിറ്റി

സഫമോൾക്കിനി സ്നേഹവീടിന്റെ തണൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

സഫയുടെ കുടുംബത്തിനായി സിപിഐ എം അച്ചൂരാനം ലോക്കൽ 
കമ്മിറ്റി നിർമിച്ച സ്‌നേഹവീട്‌

 
പൊഴുതന 
പൊഴുതന പട്ടിശ്ശേരികുന്നിലെ കുന്നംപുള്ളി സഫ മോൾക്കും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം. സിപിഐ എം  അച്ചൂരാനം ലോക്കൽ കമ്മിറ്റിയുടെ സ്‌നേഹത്തണലിലാണ്‌ ഈ നിർധന കുടുംബത്തിന് സ്നേഹവീട് ഒരുങ്ങിയത്‌. വ്യാഴം വൈകിട്ട്‌ നാലിന്  ജില്ലാ സെക്രട്ടറി പി ഗഗാറിൻ  സ്നേഹവീടിന്റെ താക്കോൽ കൈമാറും. 
 ഓട്ടോറിക്ഷാ തൊഴിലാളിയായ ഷമീറിന്റെ മകളാണ്‌ പ്ലസ്‌ ടു വിദ്യാർഥിയായ സഫ മോൾ. വർഷങ്ങൾക്ക് മുമ്പ് പിണങ്ങോട് എംഎച്ച് നഗറിലുണ്ടായ വാഹനാപകടത്തിൽ  സഫയ്‌ക്ക്‌ പരിക്കേറ്റു. ഇപ്പോഴും ചികിത്സ തുടരുകയാണ്‌. ഷെഡിലായിരുന്നു ഷമീറും ഭാര്യയും മൂന്ന്‌ കുട്ടികളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്‌. ഇവരുടെ ചിരകാല സ്വപ്‌നമായിരുന്നു സ്വന്തമായി അടച്ചുറപ്പുള്ള വീട്‌.   സഫയുടെ ചികിത്സകൂടിയായതോടെ സ്വന്തം വീടെന്ന സ്വപ്‌നം അകന്നുപോയി.  ഇതിനിടയിലാണ്‌ സിപിഐ എം അച്ചൂരാനം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ വീടൊരുക്കിയത്‌. ഒരു ദിവസത്തെ പണിക്കൂലി മുതൽ ഒരുമാസത്തെ വരുമാനംവരെ വീട്‌ നിർമാണത്തിനായി നൽകിയവരുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top