27 April Saturday

വ്യാജ ഫെയ്‌സ്‌ബുക്ക് അക്കൗണ്ട് നിർമിച്ചവർക്കെതിരെ നടപടിവേണം: എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023
കൽപ്പറ്റ
എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജിഷ്‌ണു ഷാജിയുടെ പേരിൽ വ്യാജ ഫെയ്‌സ്‌ ബുക്ക് അക്കൗണ്ടുണ്ടാക്കി വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 
കലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറി, എംഎസ്എഫ് പ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന്‌ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയിരുന്നു. ജില്ലാ സെക്രട്ടറിയുടെ പേരിൽ വ്യാജ  അക്കൗണ്ട് ഉണ്ടാക്കി പോസ്റ്റുകൾ പ്രചരിപ്പിക്കുകയും വ്യക്തിഹത്യചെയ്യുകയും ചെയ്‌തവർക്കെതിരെ  നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top