26 April Friday
അഴിമതിയും കെടുകാര്യസ്ഥതയും

പനമരം ക്ഷീരസംഘത്തിലേക്ക്‌ കർഷക മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023
 
പനമരം
ക്ഷീരോൽപ്പാദക സഹകരണസംഘത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്‌ക്കുമെതിരെ ക്ഷീരകർഷകസംഘം നേതൃത്വത്തിൽ സംഘം ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. 
കർഷകർ അളക്കുന്ന പാലിന്‌ ശരിയായ വില നൽകാതെയുള്ള അനാവശ്യനിർമാണ പ്രവൃത്തികൾ അന്വേഷിക്കുക, സംഘം സ്‌റ്റോറുകളിലെ കൊള്ളലാഭവും കമീഷനും അന്വേഷണവിധേയമാക്കുക, കർഷകർക്കുള്ള സബ്‌സിഡിയും മറ്റ്‌ ആനുകൂല്യങ്ങളും സ്വന്തക്കാർക്ക്‌ മാത്രം നൽകുന്നത്‌ അവസാനിപ്പിക്കുക,  2016–-2021 കാലയളവിൽ സംഘത്തിലെ യുഡിഎഫ്‌ അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന്‌ പ്രസിഡന്റിന്റെ പേരിൽ നടത്തിയ വ്യാജ ഇടപാടുകൾ അന്വേഷിച്ച്‌ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക, വ്യാജ സത്യവാങ്മൂലം സമർപ്പിച്ച്‌ അധികാരത്തിൽവന്ന ഭരണസമിതി പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം.  മാർച്ച്‌ കർഷകസംഘം ജില്ലാ സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന സി ജി പ്രത്യുഷ്‌ ഉദ്‌ഘാടനംചെയ്‌തു. വി ചന്ദ്രശേഖൻ അധ്യക്ഷനായി. എം എ ചാക്കോ, സി പി ബേബി, ബേബി തോമസ്‌, രാജൻ അമ്മാനി, ടി എം ഉമ്മർ, കാസിം പുഴയ്‌ക്കൽ, പി സി വത്സല, ജോളി കൂനംമാക്കൽ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top