കാട്ടിക്കുളം
പുലിയെ ചത്തനിലയിൽ കണ്ടെത്തി. ബേഗൂർ റേഞ്ചിലെ ഇരുമ്പ് പാലത്തിനടുത്ത് ബുധനാഴ്‌ച രാവിലെ വനപാലകരാണ് പുലിയുടെ ജഡം കണ്ടത്. നാല് വയസ്സ് തോന്നിക്കുന്ന പെൺപുലിയാണ് ചത്തത്. ഉന്നത വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ജഡം ബത്തേരിയിലെ ഫോറസ്റ്റ് ലാബിലേക്ക് മാറ്റി പോസ്റ്റ്മോർട്ടംചെയ്തു. പോസ്‌റ്റ്‌മോർട്ടത്തിൽ ആന്തരിക മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. മരത്തിൽനിന്ന് വീണതോ, ആനയുടെ ആക്രമണത്തിൽ പരിക്കേറ്റതോ ആവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വെറ്ററിനറി സർജൻ അജേഷിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..