29 March Friday
ആഹ്ലാദനിറവിൽ നാട്ടുകാർ

പനമരം ചെറുപുഴ 
പാലത്തിന് 10 കോടി

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

ശോച്യാവസ്ഥയിലായ പനമരം ചെറുപുഴ പാലം

 
പനമരം
 മാനന്തവാടി മണ്ഡലത്തിലെ പനമരം ചെറുപുഴ പാലത്തിന് 10 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്‌.  പനമരം ചെറുപുഴ പാലം മാറ്റി പുതിയ പാലം നിർമിക്കാനാണ്  തുകയനുവദിച്ചത്‌.  മാനന്തവാടിയിൽനിന്ന്‌ നടവയൽ വഴി  ബത്തേരിക്ക് പോകുന്ന റോഡിലെ പാലമാണിത്‌.  ഏറെ പഴക്കമുള്ള ഇടുങ്ങിയ പാലമായിരുന്നു നിലവിലുള്ളത്‌. 
    ദിവസേന  നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഈ പാലത്തിന്റെ ശോച്യാവസ്ഥ കാരണം ഗതാഗതക്കുരുക്ക്‌ പതിവായിരുന്നു.  മാനന്തവാടി എംഎൽഎ ഒ ആർ കേളുവിന്റെ നിരന്തര ഇടപെടലുകളാണ്  പുതിയ പാലത്തിന് വഴി തെളിച്ചത്‌.  
   മന്ത്രി പി എ   മുഹമ്മദ് റിയാസ് പാലത്തിന്റെ ശോച്യാവസ്ഥ നേരിൽ കണ്ടിരുന്നു. നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമാണ് യാഥാർഥ്യമാവുന്നത്‌. നിലവിൽ ബീനാച്ചി മുതൽ പനമരം വരെ കിഫ്ബിയിൽ ഉൾപ്പെടുത്തി റോഡ് നവീകരണ പ്രവൃത്തി നടക്കുന്നുണ്ട്‌.  ഈ  പ്രവൃത്തിയിൽ  പാലം ഉൾപ്പെട്ടിരുന്നില്ല. പാലത്തിന്റെ പണി പൂർത്തിയാവുന്നതോടെ മാനന്തവാടിയിൽനിന്ന്‌ ബത്തേരിയിലേക്കുള്ള യാത്രാക്ലേശത്തിന് അറുതിയാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top