19 April Friday

സിപിഐ എമ്മിനൊപ്പം ചേർന്നവർക്ക്‌ ‌ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

സിപിഐ എമ്മിലേക്ക്‌ വന്നവരെ ജില്ലാ സെക്രട്ടറി പി ഗഗാറിൻ പുൽപ്പള്ളിയിൽ സ്വീകരിക്കുന്നു

പുൽപ്പള്ളി 
വിവധ പാർടികളിൽനിന്ന് രാജിവച്ച് സിപിഐ എമ്മിലേക്ക്‌  വന്നവർക്ക് പുൽപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണവും കുടുംബസംഗമവും നടത്തി.  ജില്ലാ സെക്രട്ടറി പി ഗഗാറിൻ രക്തഹാരമണിയിച്ച്
സ്വീകരിച്ചു.  കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു.  കോൺഗ്രസ്, ബിജെപി പാർടികളിൽനിന്ന് വന്ന നിധീഷ് പി പോൾ, സാബു ജോർജ്, കെ സുരേഷ്, പി വിജയൻ, വിജിത്ത് മാത്യു, അബിൻ ചാക്കോ, അഭിലാഷ് എന്നിവ
രെയാണ് സ്വീകരിച്ചത്.
  എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.  സിപിഐ എം പുൽപ്പള്ളി ഏരിയാ സെക്രട്ടറി എം എസ് സുരേഷ് ബാബു സംസാരിച്ചു.  പി എസ് ജനാർദനൻ, ബിന്ദു പ്രകാശ്, പ്രകാശ് ഗഗാറിൻ, സജി മാത്യു, ബൈജു നമ്പിക്കൊല്ലി, പി എ മുഹമ്മദ്‌,  മുഹമ്മദ് ഷാഫി, ഉഷാ ബേബി തുടങ്ങിയവർ  പങ്കെടുത്തു. കെ പി ഗിരീഷ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top