23 April Tuesday

250 പേർക്ക് കൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022
കൽപ്പറ്റ
  ജില്ലയിൽ ശനിയാഴ്‌ച 250 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  82 പേർ രോഗമുക്തി നേടി. രോഗ സ്ഥിരീകരണ നിരക്ക്‌ 15.09 ആണ്. ആറ് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 236 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ 5 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 9 പേർക്കും രോഗം സ്ഥിരീകരിച്ചു. 
   ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,37,510 ആയി. 1,35,058 പേർ രോഗമുക്തരായി. നിലവിൽ 1446 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1391 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. 756 കോവിഡ് മരണം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1938 പേർ ഉൾപ്പെടെ ആകെ 11984  പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top