28 March Thursday

കമ്മന നഞ്ഞോത്ത് ജലസേചന പദ്ധതി നടപ്പാക്കണം: കർഷക സംഘം

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022
കൽപ്പറ്റ
എടവക പഞ്ചായത്തിലെ  കമ്മന നഞ്ഞോത്ത് ജലസേചന പദ്ധതി നടപ്പാക്കണമെന്ന് കർഷക സംഘം നല്ലൂർനാട് വില്ലജ് കമ്മിറ്റി ആവശ്യപ്പെട്ടു.  
    ജലത്തിന്റെ ലഭ്യതക്കുറവ് കാരണം  നഞ്ഞോത്ത് പടശേഖര സമിതിയിൽപ്പെട്ട നൂറ്റിരുപതോളം  നെൽ കർഷകരാണ് ദുരിതത്തിലായത്‌.  നെൽകൃഷിക്ക് ആവശ്യമായ ജലം ലഭിക്കാത്തതിനാൽ കഴിഞ്ഞ രണ്ടു വർഷമായി കർഷകർ പുഞ്ചകൃഷി എടുക്കാറില്ല.  നിലവിൽ ജനകീയാസൂത്രണത്തിന്റെ സമയത്ത് നിർമിച്ച കോൺക്രീറ്റ് കനാലുകളും പൊതുകുളവും പഞ്ചായത്തിന്റെയും ബ്ലോക്ക്‌ പഞ്ചായത്തിന്റെയും ഫണ്ട്‌ വകയിരുത്തി സ്ഥാപിച്ച പൈപ്പുകളും ഉപയോഗശൂന്യമായതിനാൽ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കുന്നില്ലെന്ന്‌ കർഷക സംഘം ആരോപിച്ചു. 
    കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാത്തതിനാൽ നെൽകൃഷി ഉപേക്ഷിച്ചിരിക്കുകയാണ് കർഷകർ. പുഞ്ചകൃഷി എടുക്കാത്തതിനാൽ പ്രദേശത്ത് കുടിവെള്ള ക്ഷമവും നേരിടുന്നുണ്ട്. ജലസേചനത്തിനായുള്ള പൊതുകുളം നിലവിൽ കാടുകയറി നശിച്ച നിലയിലാണുള്ളത്‌.  
   കഴിഞ്ഞ വർഷം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കായി ഒന്നര കോടി രൂപയുടെ പ്രോജക്ട്‌ സമർപ്പിച്ചിരുന്നെങ്കിലും പദ്ധതി നടപ്പായിട്ടില്ല.  അതുകൊണ്ട്   പ്രദേശത്തെ പൊതുകുളം നവീകരിച്ച് കബനി നദിയിൽ നിന്ന് വെള്ളം പമ്പുചെയ്ത് സംഭരിച്ചുകൊണ്ട് കരകൃഷിക്കുകൂടി ഉപയോഗപ്പെടുന്ന രീതിയിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നും കർഷക സംഘം ആവശ്യപ്പെട്ടു. 
   കർഷക സംഘം നല്ലൂർനാട് വില്ലജ് കമ്മിറ്റി സെക്രട്ടറി ജോഷി മുണ്ടക്കൽ, വാർഡ് മെമ്പർ സി എം സന്തോഷ്‌, കെ ആർ ആൻഡ്രോസ്, സത്യപ്രകാശ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top