18 December Thursday

റെയിൻ ഗേജ് ചലഞ്ച്: 
മഴമാപിനികൾ സ്ഥാപിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Sep 15, 2023
കൽപ്പറ്റ
കാലാവസ്ഥാ നിരീക്ഷണത്തിൽ അതീവ പ്രാധാന്യമുള്ള മഴമാപിനികൾ വിദ്യാലയങ്ങളിൽ സ്ഥാപിക്കാൻ ദുരന്ത നിവാരണ അതോറിറ്റി റെയിൻ ഗേജ് ചലഞ്ച് നടത്തുന്നു. എല്ലാ വിദ്യാലയങ്ങളിലും ഒരു മഴമാപിനി എന്ന ലക്ഷ്യവുമായി നടത്തുന്ന റെയിൻ ഗേജ് ചലഞ്ചിൽ ആർക്കും പങ്കെടുക്കാം. രണ്ടായിരം രൂപയോളം ചെലവ് വരുന്ന മഴമാപിനി വിദ്യാലയങ്ങൾക്ക് സ്വന്തമാകുന്നതോടെ പ്രദേശിക മഴയളവുകൾ എളപ്പത്തിലറിയാനും കാലാവസ്ഥാ മേഖലയിൽ ഈ നിരീക്ഷണങ്ങൾ ഫലപ്രദമാക്കാനും കഴിയും. സകൂൾ പിടിഎ, സാമൂഹിക പ്രതിബദ്ധതാ പദ്ധതികൾ, വ്യക്തികൾ, സംഘടനകൾ, പൂർവവിദ്യാർഥി കൂട്ടായ്മകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, തുടങ്ങി സന്നദ്ധരായവർക്ക്  ജില്ലയിൽ വിദ്യാലയങ്ങളിൽ മഴമാപിനി ഒരുക്കാൻ മുന്നോട്ടുവരാം. ഇങ്ങനെ സ്ഥാപിക്കുന്ന മഴമാപിനികളിൽനിന്ന്‌ സ്‌കൂൾ തലങ്ങളിൽ രൂപീകരിച്ചിട്ടുള്ള ഡിഎം കേഡറ്റുകൾ ദിവസവും മഴയുടെ  വിവരശേഖരണം നടത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറും. ഇതുവഴി ഓരോ പ്രദേശത്തെയും മഴയുടെ അളവ് കാലാവസ്ഥയിലെ മാറ്റം എന്നിവയെല്ലാം മനസ്സിലാക്കി ദുരന്തലഘൂകരണം ഉറപ്പാക്കാനും കഴിയും. പ്രത്യേക രജിസ്റ്ററിലും ആപ്ലിക്കേഷനിലും ഈ വിവരങ്ങൾ രേഖപ്പെടുത്തും.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിലുള്ള  വൈവിധ്യമാർന്ന ഇടപെടലുകൾ ജില്ലയിലെ ദുരന്ത നിവാരണ പ്രക്രിയയെ കൂടുതൽ കാര്യക്ഷമമാക്കുന്നു. ഗൂഗിൾ ഫോം ലിങ്ക് വഴി റെയിൻ ഗേജ് ചലഞ്ചിൽ ഏവർക്കും പങ്കാളിയാകാം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top