23 April Tuesday

മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്‌: 
വിജയത്തിനുപിന്നിൽ അധ്യാപകരുടെ കഠിനാധ്വാനം

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022
കൽപ്പറ്റ
നാഷണൽ മീൻസ് -കം- മെറിറ്റ് സ്കോളർഷിപ്പിൽ വിദ്യാർഥികൾ മികച്ച വിജയം നേടിയത്‌ അധ്യാപകരുടെ കഠിനാധ്വാനം കൊണ്ടാണെന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. യുപി ക്ലാസുകളിലെ പഠന മികവിന്റെ അടിസ്ഥാനത്തിൽ കൃത്യമായ സ്ക്രൂട്ട്‌നിയിലൂടെയാണ് എട്ടാം തരത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി നടക്കുന്ന നാഷണൽ മീൻസ് -കം -മെറിറ്റ് സ്കോളർഷിപ്പിന് അർഹരായ കുട്ടികളെ അധ്യാപകർ കണ്ടെത്തി അവർക്ക് പരിശീലനം നൽകിയത്. കൽപ്പറ്റ മണ്ഡലത്തിൽനിന്ന് 150 കുട്ടികൾ പരീക്ഷക്ക് യോഗ്യത നേടി. അതിൽ  35 കുട്ടികളാണ്‌ സ്കോളർഷിപ്പിന് അർഹരായത്‌. 
അധ്യാപകരെ ഇകഴ്‌ത്തിക്കാണിക്കാനുള്ള ടി സിദ്ദിഖ്‌ എംഎൽഎയുടെ ശ്രമം അപഹാസ്യമാണ്‌. എംഎൽഎയുടെ സ്പാർക്ക് പദ്ധതി കുട്ടികളുടെ വിജയത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ല.  അതത് വിദ്യാലയങ്ങളിലെ അധ്യാപകരാണ് അർഹതയുള്ള കുട്ടികളെ കണ്ടെത്തി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ സജ്ജരാക്കുന്നത്. മറിച്ചുള്ള അവകാശവാദങ്ങൾ തെറ്റാണെന്നും ഡിവൈഎഫ്‌ഐ പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top