29 March Friday

പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ തൊഴിലാളി മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

ഓട്ടോ, ടാക്സി തൊഴിലാളികൾ കോട്ടത്തറ പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ യൂണിയൻ ജില്ലാ സെക്രട്ടറി കെ സുഗതൻ ഉദ്ഘാടനംചെയ്യുന്നു

 വെണ്ണിയോട് 

ട്രാഫിക്‌ അഡ്വൈസറി കമ്മിറ്റി തീരുമാനങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ഓട്ടോ ടാക്സി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കോട്ടത്തറ പഞ്ചായത്ത് ഓഫീസ്‌ മാർച്ച്‌ നടത്തി.  ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ യൂണിയൻ ജില്ലാ സെക്രട്ടറി കെ സുഗതൻ ഉദ്ഘാടനംചെയ്തു.  ഷിബി അധ്യക്ഷനായി. കർഷക തൊഴിലാളി കോട്ടത്തറ ഏരിയാ സെക്രട്ടറി  വി എൻ ഉണ്ണികൃഷ്ണൻ, മോട്ടോർ തൊഴിലാളി യൂണിയൻ  കോട്ടത്തറ ഏരിയാ പ്രസിഡന്റ് ഇ മനോജ്‌ ബാബു, സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ കെ വിനോദ്  എന്നിവർ സംസാരിച്ചു.  സുനിൽ കുമാർ സ്വാഗതം പറഞ്ഞു.  ട്രാഫിക്‌ അഡ്വൈസറി കമ്മിറ്റി നിർദേശം നടപ്പാക്കി പ്രശ്‌നത്തിന്‌ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന്‌ നേതാക്കൾ വ്യക്തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top