25 April Thursday

എന്റെ പൈക്കിടാവ് പദ്ധതി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023
പുൽപ്പള്ളി
മൃഗസംരക്ഷണ വകുപ്പും പുൽപ്പള്ളി പഞ്ചായത്തും  ചേർന്ന് നടപ്പാക്കുന്ന  ‘എന്റെ പൈക്കിടാവ്' പദ്ധതി  പഞ്ചായത്ത് പ്രസിഡന്റ്‌ ടി എസ് ദിലീപ് കുമാർ ഉദ്‌ഘാടനംചെയ്‌തു. മൃഗസംരക്ഷണ വകുപ്പും പഞ്ചായത്തും അഞ്ചുലക്ഷം രൂപവീതം വകയിരുത്തിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. 
100 കർഷകർക്കാണ് പദ്ധതിയുടെ ആനുകൂല്യം.  ഗർഭിണികളായ പശുക്കളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൃത്യമായ സമയക്രമങ്ങളിൽ  മരുന്നുകൾ, ധാതുലവണ മിശ്രിതങ്ങൾ, കാലിത്തീറ്റ തുടങ്ങിയവ നൽകും. ഉദ്‌ഘാടന ചടങ്ങിൽ കന്നുകുട്ടിക്കുള്ള  പാൽ ഫീഡിങ് ബക്കറ്റും മരുന്നുകളും വിതരണംചെയ്തു.  വൈസ് പ്രസിഡന്റ്‌ ശോഭന സുകു അധ്യക്ഷയായി.  സീനിയർ വെറ്ററിനറി സർജൻ ഡോ. കെ എസ് പ്രേമൻ പദ്ധതി വിശദീകരിച്ചു.  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി കരുണാകരൻ,   കോ -ഓർഡിനേറ്റർ  ബിനോയ് ജെയിംസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top