19 April Friday

സമ്പാദ്യശീലം വളർത്താം, കൈത്തൊഴിലും പഠിക്കാം... 
ഇതാ സ്‌കൂൾ മാർക്കറ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

ഓടപ്പള്ളം ഗവ. ഹൈസ്കൂളിൽ ആരംഭിച്ച സ്‌കൂൾ മാർക്കറ്റ്‌

ബത്തേരി
 കുട്ടികളിൽ സമ്പാദ്യശീലം വളർത്താനും കൈത്തൊഴിലിൽ പരിശീലനം നൽകാനും  ലക്ഷ്യമിട്ട്‌  ഓടപ്പള്ളം ഗവ. ഹൈസ്കൂളിൽ കുട്ടികളുടെ സ്‌കൂൾ മാർക്കറ്റ്‌ ആരംഭിച്ചു. സംരംഭകരാകാനും കൂടി കുട്ടികളെ വാർത്തെടുക്കുന്നതാണ്‌ സ്‌കൂൾ മാർക്കറ്റ്‌. കുട്ടികൾ നിർമിച്ച ഉൽപ്പന്നങ്ങൾ മുതൽ കുട്ടികൾക്കാവശ്യമായ ഉൽപ്പന്നങ്ങൾ വരെ മാർക്കറ്റിൽ ലഭിക്കും.  ബത്തേരി നഗരസഭാ കൗൺസിലർ പ്രിയാ വിനോദ് ഉദ്ഘാടനം ചെയ്തു.   
   സ്കൂൾ മാർക്കറ്റിനോടനുബന്ധിച്ച് തയ്യൽ പരിശീലനം നൽകുന്ന യൂണിറ്റും ആരംഭിച്ചിട്ടുണ്ട്. മാസ്കുകൾ, സോപ്പുപൊടി, ക്ലീനിങ് ലോഷനുകൾ, ഹാൻഡ് വാഷ് തുടങ്ങിയവയാണ്  തുടക്കത്തിൽ തയ്യാറാക്കിയത്.  വിവിധ ഉൽപ്പന്നങ്ങൾ നിർമിക്കാനുള്ള പരിശീലനം കൂടാതെ അക്കൗണ്ടിങ്,  മാർക്കറ്റിങ്, റിസർച്ച് ആൻഡ്‌ ഡെവലപ്‌മെന്റ്  തുടങ്ങിയ വിവിധ മേഖലകളിൽ സ്കൂൾ മാർക്കറ്റിനോടനുബന്ധിച്ച് കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്‌.  
   കുട്ടികളിൽ സമ്പാദ്യശീലം വളർത്താനായി പദ്ധതിയെ സ്റ്റുഡന്റ്സ് സേവിങ്സ് ബാങ്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്.  സ്കൂളിലെ പ്രവൃത്തി പരിചയ അധ്യാപികയായ കെ സി  ജാൻസിയാണ് പരിശീലനം നൽകുന്നത്. കുട്ടികൾക്കു തന്നെയാണ് മാർക്കറ്റിന്റെ നടത്തിപ്പ് ചുമതല. 
   പിടിഎ  പ്രസിഡന്റ്‌  റബി പോൾ അധ്യക്ഷനായി.  ഹെഡ്മിസ്ട്രസ് കെ കമലം, ബെറ്റി ജോർജ്, കുടുംബശ്രീയുടെ ആർഇപിസി വിഭാഗം പ്രോജക്ട് ഡയറക്ടർ എ കെ പ്രദീപ്, ബേബി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.  സ്കൂൾ മാർക്കറ്റ് മാനേജർമാരായ ജിസ്ന ദേവസ്യ സ്വാഗതവും കെ ആർ  രമ്യ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top