29 March Friday

240 പേർക്ക് കൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022
കൽപ്പറ്റ
   ജില്ലയിൽ  240 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  66 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്  12.72 ആണ്. എട്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 223 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനത്തിൽ നിന്നെത്തിയ 17 പേർക്കും രോഗം സ്ഥിരീകരിച്ചു.
    ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,37,260 ആയി. 1,34,976 പേർ രോഗമുക്തരായി. നിലവിൽ 1,288 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1,243 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. 756 കോവിഡ് മരണം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1332 പേർ ഉൾപ്പെടെ ആകെ 10,869  പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 979 സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top