19 April Friday

കൊളഗപ്പാറയിൽ പിഡിഎസ് ഗോഡൗൺ ഉദ്‌ഘാടനം

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

 ബത്തേരി

  സുൽത്താൻ ബത്തേരി താലൂക്ക് സപ്ലൈക്കോയുടെ പരിധിയിൽ മീനങ്ങാടി പഞ്ചായത്തിലെ കൊളഗപ്പാറയിൽ  നിർമിച്ച പിഡിഎസ് ഗോഡൗൺ മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്‌തു.  പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഓരോ താലൂക്കിലും ഓരോ ശാസ്ത്രീയ ഗോഡൗൺ സ്ഥാപിക്കുമെന്ന്  മന്ത്രി പറഞ്ഞു. സിവിൽ സപ്ലൈസ് വകുപ്പിന്റെ നിയന്ത്രണത്തിൽ തന്നെ അഞ്ചു വർഷത്തിനകം ഇത് യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം. 
പരിപാടിയിൽ മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയൻ അധ്യക്ഷനായി.  സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ, സംസ്ഥാന ഭക്ഷ്യ കമീഷൻ അംഗം എം  വിജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലത ശശി, പഞ്ചായത്ത് അംഗം ബിന്ദു മോഹനൻ, ശ്രീജ സുരേഷ്, റേഷനിങ്‌ കൺട്രോളർ എസ് കെ ശ്രീലത, ഉത്തരമേഖലാ റേഷനിങ്‌ ഡെപ്യൂട്ടി കൺട്രോളർ കെ മനോജ് കുമാർ, സപ്ലൈക്കോ കോഴിക്കോട് റീജ്യനൽ മാനേജർ എൻ രഘുനാഥ്, ജില്ലാ സപ്ലൈ ഓഫീസർ പി എ സജീവ്, രാഷ്ട്രീയ പാർടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top