26 April Friday

നെല്ല് മുഴുവനും സംഭരിക്കും- : മന്ത്രി ജി ആർ അനിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

 കൽപ്പറ്റ

കർഷകർ ഉൽപ്പാദിപ്പിക്കുന്ന നെല്ല് മുഴുവൻ സംഭരിക്കുകയും അതിനുള്ള വില താമസം കൂടാതെ വിതരണം ചെയ്യുന്നതിനുമുള്ള നടപടി സ്വീകരിച്ചുവരികയാണെന്ന്  മന്ത്രി ജി ആർ അനിൽ പറഞ്ഞു. 
കഴിഞ്ഞ സീസണിലെ സംഭരണ വിലയായി 2100 കോടി രൂപ വിതരണം ചെയ്തു.  ഈ സീസണിലെ സംഭരണവില ഇനത്തിൽ 906 കോടി നൽകി.  നെല്ല് സംഭരിച്ച് 24 മണിക്കൂറിനകം കർഷകന് വില ലഭ്യമാക്കാൻ കഴിയുന്ന രീതിയിൽ സംവിധാനമൊരുക്കും.  പലിശരഹിതമായോ നാമമാത്ര പലിശക്കോ വായ്പ ലഭ്യമാക്കുവാനും ബാങ്ക് അധികൃതരുമായി  ചർച്ച നടത്തും. തരിയോട് സർവീസ് സഹകരണ ബാങ്ക് നടത്തിയ കൊയ്ത്തുൽസവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.     ബാങ്ക് പ്രസിഡന്റ് കെ എൻ ഗോപിനാഥൻ അധ്യക്ഷനായി.  കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിൻ, വിജയൻ ചെറുകര, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പോൾ,  പഞ്ചായത്ത് അംഗങ്ങളായ ഉണ്ണികൃഷ്ണൻ, രാധ പുലിക്കോട്, കൃഷി ഓഫീസർ ജയരാജ്,  അഷ്‌റഫ് തയ്യിൽ, ചാണ്ടി തലച്ചിറ, എം ടി ജോണി, ജോജിൻ ടി  ജോയി, വിജയൻ തോട്ടുങ്കൽ, മേരി ജോസ് പാറയിൽ,  ഷൈനി കൂവയ്ക്കൽ, സിബി എഡ്വേർഡ്, പി വി തോമസ്, ചന്ദ്രശേഖരൻ, പി ജെ തങ്കച്ചൻ, ജയദേവൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top